തെന്നല ബാലകൃഷ്ണപിള്ളയുടെ ഒന്നാം ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് കെ.പി.സി.സി ആസ്ഥാനത്ത് നടന്ന അനുസ്മരണ യോഗം മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി സണ്ണി ജോസഫ്, മന്ത്രിമാരായ രമേശ് ചെന്നിത്തല, പി.സി. വിഷ്ണുനാഥ്, എം.പിമാരായ ബെന്നി ബഹനാന്‍, കൊടിക്കുന്നില്‍ സുരേഷ്, എം.എം. നസീര്‍ എം.എല്‍.എ, എം.എം. ഹസന്‍, ജെയ്‌സണ്‍ ജോസഫ്, പാലോട് രവി, മുന്‍മന്ത്രി കെ.സി. ജോസഫ് തുടങ്ങിയവര്‍ സമീപം
തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിലെ തറവാട്ട് കാരണവരായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്നും എല്ലാവരും ഹൃദയത്തിലാണ് അദ്ദേഹത്തെ പ്രതിഷ്ഠിച്ചതെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. തെന്നല ബാലകൃഷ്ണപിള്ള നവതി ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ നടന്ന ഒന്നാം ചരമ വാർഷികാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന കോൺഗ്രസിൽ ഏത് സങ്കീർണ പ്രശ്നമുണ്ടായാലും തെന്നലയായിരുന്നു പരിഹാരഫോർമുല. ഏത്ര വലിയ സംഘർഷാവസ്ഥയും കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. പാർട്ടിയിൽ വലിയ തർക്കങ്ങൾ ഉണ്ടായിരുന്ന ഘട്ടത്തിലും എല്ലാവരാലും അംഗീകരിക്കപ്പെടുന്ന അപൂർവ ഭാഗ്യം ലഭിച്ച വ്യക്തിയാണ് അദ്ദേഹം. 2001ൽ സംസ്ഥാനത്ത് പാർട്ടിയും മുന്നണിയും ഉജ്ജ്വല വിജയം നേടിയപ്പോൾ തന്നെ കെ.പി.സി.സി അധ്യക്ഷപദവി ഒഴിയേണ്ടിവന്നെങ്കിലും പാർട്ടി ഏൽപിച്ച ദൗത്യം ഭംഗിയായി നിറവേറ്റിയെന്ന സൗമ്യനിലപാടായിരുന്നു അദ്ദേഹത്തിനെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാന കോൺഗ്രസിലെ പ്രശ്നങ്ങളുടെ ഒറ്റമൂലിയായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്ന് വി.എം. സുധീരൻ പറഞ്ഞു. ഫൗണ്ടേഷൻ ചെയർമാൻ കൂടിയായ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആർ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി ജി. വേണുഗോപാൽ, ട്രഷറർ കുമ്പളത്ത് ശങ്കുപ്പിള്ള എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.