പാറയുടെ മുകളിൽ കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷാസേന താഴെ എത്തിച്ചു

നെടുമങ്ങാട്: പാറയിൽ കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷാ സേന എത്തി താഴെയിറക്കി. വെമ്പായം തമ്പുരാൻ പാറയുടെ മുകളിൽ കുടുങ്ങിയ തേക്കട മാടൻനട ചേരിവിളകത്തു വീട്ടിൽ ബിനു കൃഷ്ണയെയാണ് അഗ്നിരക്ഷാ സേന താഴെ എത്തിച്ചത്. കൂട്ടുകാർക്കൊപ്പമാണ് ബിനു കൃഷ്ണ പാറയുടെ മുകളിൽ കയറിയത്.

198 പടികൾ കയറി വേണം മുകളിലെത്താൻ. ഉദ്ദേശം 700 അടിയിലേറെ ഉയരമുണ്ട്. അവിടെ എത്തിയപ്പോൾ ബിനു കൃഷ്ണ വീഴുകയും പാറയിൽ ഇടിച്ച് കാലിൽ പൊട്ടലുണ്ടാവുകയും ചെയ്തു. തുടർന്ന് താഴെക്കിറങ്ങാൻ കഴിയാതായ തോടെയാണ് അഗ്നിരക്ഷാസേനയുടെ സഹായം വേണ്ടിവന്നത്. നെടുമങ്ങാട് നിന്നെത്തിയ സേന പ്രവർത്തകർ സ്ട്രെച്ചറിൽ കിടത്തിയാണ് ബിനുവിനെ താഴെ എത്തിച്ചത്.

Tags:    
News Summary - The young man was trapped on top of a rock and was brought down by firefighters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.