representational image

കോടതിവളപ്പിൽ വിവാഹമോചനത്തിനെത്തിയവരുടെ ബന്ധുക്കൾ തമ്മിലടിച്ചു

തിരുവനന്തപുരം: വഞ്ചിയൂർ കുടുംബ കോടതി പരിസരത്ത് വിവാഹ മോചനത്തിനെത്തിയവരുടെ ബന്ധുക്കൾ തമ്മിലടിച്ചു. തിങ്കളാഴ്ച ഉച്ചക്ക് രണ്ടരക്കായിരുന്നു സംഭവം. കുടുംബ കോടതിയിൽ വിവാഹമോചനത്തിന്‍റെ കേസ് സംബന്ധിച്ചാണ് കാരോട് സ്വദേശികളായ ഭാര്യയും ഭർത്താവുമെത്തിയത്.

പ്രശ്നങ്ങൾ പറയുന്നതിനിടെ, വാക്കുതർക്കവും തുടർന്ന് തമ്മിൽ തല്ലുവരെയെത്തി. വിവരമറിഞ്ഞ നാട്ടുകാരാണ് വഞ്ചിയൂർ പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന്, പൊലീസെത്തി ഇരുകൂട്ടരെയും സ്റ്റേഷനിലെത്തിച്ചു. പ്രശ്നം പരിഹരിച്ച് അവർ മടങ്ങി. ഇരു കൂട്ടരും പരാതിയും നൽകിയില്ല.

എന്നാൽ, കോടതി പരിസരത്ത് തമ്മിൽ തല്ലിയെന്നാരോപിച്ച് കാരോട് സ്വദേശികളായ ടിന്‍റു, സുരേഷ് എന്നിവർക്കെതിരെ വഞ്ചിയൂർ പൊലീസ് കേസെടുത്തു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി തുടർന്ന് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. അടിപിടി കേസാണ് ഇവർക്കതിരെ ചാർജ് ചെയ്തിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - The relatives of the divorced people clashed in the court premises

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.