പ്രശാന്ത്
വട്ടിയൂര്‍ക്കാവ്: സ്കൂട്ടറില്‍ സഞ്ചരിച്ചയാളുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത കേസിലെ രണ്ടാം പ്രതിയെ വട്ടിയൂര്‍ക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. പേരൂര്‍ക്കട മേലത്തുമേലെ ഇരുകുന്നം താഴെ പുത്തന്‍വീട്ടില്‍ പ്രശാന്ത് (37) ആണ് അറസ്റ്റിലായത്.
വട്ടിയൂര്‍ക്കാവ് മണികണ്ഠേശ്വരം റോഡിലുള്ള നവജ്യോതി ലെയിനിന് സമീപം നെട്ടയം വാഴോട്ടുകോണം കടിയക്കോണം സ്വദേശി അജീറിനെ സ്കൂട്ടറില്‍ വന്ന രണ്ടുപേര്‍ ചേര്‍ന്ന് തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് അജീറിനെ ചവിട്ടി നിലത്തിടുകയും നെഞ്ചത്തടിച്ചും കഴുത്തില്‍ കിടന്ന എന്‍പതിനായിരം രൂപ വിലവരുന്ന സ്വര്‍ണമാല പൊട്ടിച്ചെടുക്കുകയായിരുന്നു. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.