ഷിജു
വട്ടിയൂര്‍ക്കാവ്: നിരവധി വാഹന മോഷണക്കേസിലെ പ്രതിയെ വട്ടിയൂര്‍ക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട ഒറ്റശേഖരമംഗലം മണ്ഡപത്തിന്‍കടവ് കുട്ടമത്ത് വീട്ടില്‍ ഷിജുവിനെയാണ് (27) അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 11ന് തിട്ടമംഗലം എന്‍.എസ്.പി ലെയ്ന്‍ ടി.ആര്.എ 106 നമ്പര്‍ വീട്ടില്‍ വാടകക്ക് താമസിക്കുന്ന നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ സ്വദേശി വിഷ്ണുവിന്റെ സ്കൂട്ടര്‍ മോഷണം പോയ പരാതിയിലാണ് അറസ്റ്റ്.
പേയാട്, കവടിയാര്‍, തമ്പാനൂര്‍, കിളിമാനൂര്‍ എന്നിവിടങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്.ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി 23 കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. വട്ടിയൂര്‍ക്കാവ് എസ്.ഐ തോമസിന്റെ നേതൃത്വത്തിലുളള സംഘം പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.