പഴയകുന്നുമ്മല്‍ ഇരട്ടച്ചിറയില്‍ കശുവണ്ടി ഫാക്ടറി വളപ്പിലുണ്ടായ തീപിടിത്തം
Posted On
date_range Updated On
date_range അടഞ്ഞുകിടന്ന കശുവണ്ടി ഫാക്ടറി വളപ്പില്‍ തീപിടിത്തം
വെഞ്ഞാറമൂട്: അടഞ്ഞുകിടന്ന കശുവണ്ടി ഫാക്ടറി വളപ്പില്‍ തീപിടിത്തം. പഴകുന്നുമ്മല് പഞ്ചായത്തിലെ ഇരട്ടച്ചിറയില്‍ കൊല്ലം മുല്ലശ്ശേരി അയത്തില്‍ സ്വദേശി അബ്ദുല്‍ റസാക്കിന്റെ ഉടമസ്ഥതയിലുള്ള ഫാക്ടറിയിലാണ് അഗ്നിബാധ. ഓഫിസ് കെട്ടിടത്തിലും പുറത്തുമായി കൂട്ടിയിട്ട പ്ലാസ്റ്റിക് വസ്തുക്കള്‍, ബാഗുകള്‍ എന്നിവ കത്തി നശിച്ചു. ഫാക്ടറി വളപ്പില്‍നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാരാണ് വെഞ്ഞാറമൂട് അഗ്നിരക്ഷ സേനയെ വിവരമറിയിച്ചത്. സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.