മു​ത​ല​പ്പൊ​ഴി ഹാ​ർ​ബ​റും തീ​ര​ശോ​ഷ​ണ മേ​ഖ​ല​യും സി.​ഡ​ബ്ലു.​പി.​ആ​ർ.​എ​സ് വി​ദ​ഗ്ധ സം​ഘം സ​ന്ദ​ർ​ശി​ക്കു​ന്നു

മുതലപ്പൊഴി ഹാർബർ നിർമാണം; ആക്ഷേപങ്ങൾ തള്ളി വിദഗ്ധസമിതി

ചി​റ​യി​ൻ​കീ​ഴ്: മു​ത​ല​പ്പൊ​ഴി ഹാ​ർ​ബ​ർ നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത സം​ബ​ന്ധി​ച്ച ആ​ക്ഷേ​പ​ങ്ങ​ൾ വി​ദ​ഗ്ധ​സ​മി​തി ത​ള്ളി. അ​പ​ക​ട​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​യി നി​ല​വി​ൽ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന പു​ലി​മു​ട്ടി​ന്റെ ഘ​ട​ന പൂ​ർ​ത്തി​യാ​യാ​ൽ മാ​ത്ര​മേ പൂ​ർ​ണ​മാ​യ ഗു​ണം ല​ഭി​ക്കു​ക​യു​ള്ളൂ​വെ​ന്ന് പൂ​നെ​യി​ൽ നി​ന്നു​ള്ള കേ​ന്ദ്ര വി​ദ​ഗ്ദ്ധ​സം​ഘം അ​ഭി​പ്രാ​യ​പ്പെ​ട്ടു. പു​ലി​മു​ട്ട് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​ങ്കു​വെ​ച്ച ആ​ശ​ങ്ക​ക​ൾ നേ​രി​ട്ട് വി​ല​യി​രു​ത്താ​നാ​ണ് സി.​ഡ​ബ്ലു.​പി.​ആ​ർ.​എ​സ് ഉ​ന്ന​ത​ത​ല സം​ഘം മു​ത​ല​പ്പൊ​ഴി​യി​ൽ എ​ത്തി​യ​ത്.

പു​ലി​മു​ട്ടി​ന്റെ ബാ​ക്കി​യു​ള്ള 205 മീ​റ്റ​ർ ഭാ​ഗം കൂ​ടി പൂ​ർ​ത്തി​യാ​ക്കാ​നു​ണ്ട്. ഇ​ത് ക​ഴി​യു​ന്ന​തോ​ടെ വ​ട​ക്കു​ഭാ​ഗ​ത്തു​നി​ന്നു​ള്ള ശ​ക്ത​മാ​യ തി​ര​യ​ടി ഇ​ല്ലാ​താ​കു​ക​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യി ക​ട​ലി​ൽ പോ​കാ​ൻ സാ​ധി​ക്കു​ക​യും ചെ​യ്യും. നി​ല​വി​ലെ പ്രൊ​ജ​ക്ടി​ൽ മാ​റ്റം വ​രു​ത്തു​ന്ന​ത് ചെ​ല​വ് കൂ​ട്ടു​മെ​ന്ന​ല്ലാ​തെ മ​റ്റ് ഗു​ണ​മി​ല്ലെ​ന്നും, ഇ​പ്പോ​ഴ​ത്തെ പ്ലാ​ൻ കൃ​ത്യ​മാ​ണെ​ന്നും വി​ദ​ഗ്ദ്ധ​ർ വി​ല​യി​രു​ത്തി. അ​ഴി​മു​ഖ​ത്ത് രൂ​പ​പ്പെ​ട്ട മ​ണ​ൽ​ത്തി​ട്ട​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ഡ്ര​ഡ്ജി​ങ് ന​ട​ത്തി നീ​ക്കം ചെ​യ്യാ​ൻ ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​റി​ങ് വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി. പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​കു​മ്പോ​ൾ അ​ഴി​മു​ഖ​ത്ത് എ​ട്ട് മീ​റ്റ​റോ​ളം ആ​ഴം ല​ഭ്യ​മാ​കും.

നേ​ര​ത്തെ ഫി​ഷ​റീ​സ്, ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി​മാ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​തി​ന്റെ തു​ട​ർ​ച്ച​യാ​യാ​ണ് ന​ട​പ​ടി. വ​രും ഘ​ട്ട​ങ്ങ​ളി​ലും സ​ർ​ക്കാ​രി​ന്റെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​കു​മെ​ന്ന് ര​മ്യ ഹ​രി​ദാ​സ് എം.​എ​ൽ.​എ വ്യ​ക്ത​മാ​ക്കി. അ​ഴി​മു​ഖ​ത്തെ മ​ണ​ൽ മാ​റ്റു​ന്ന​തി​നാ​യി വി​വി​ധ ക​മ്പ​നി​ക​ളു​മാ​യി ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​യെ​ന്നും എം.​എ​ൽ.​എ പ​റ​ഞ്ഞു.

സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​രി​ന് സി.​ഡ​ബ്ലു.​പി.​ആ​ർ.​എ​സ് ഉ​ട​ൻ സ​മ​ർ​പ്പി​ക്കും. അ​ഡീ​ഷ​ന​ൽ ഡ​യ​റ​ക്ട​ർ ഡോ. ​ജെ. സി​ൻ​ഹ, സ​യ​ന്റി​സ്റ്റ് ബി.​ആ​ർ. താ​യ​ഡെ, ഹാ​ർ​ബ​ർ ചീ​ഫ് എ​ൻ​ജി​നീ​യ​ർ കെ.​പി.​വൈ. ഗാ​യ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം പ്ര​ദേ​ശ​ത്ത് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി. ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ വീ​ടു​ക​ൾ ന​ഷ്ട​പ്പെ​ട്ട അ​ഞ്ചു​തെ​ങ്ങ് പ​ഞ്ചാ​യ​ത്തി​ലെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ചു.

ജില്ലാ ഭരണകൂടത്തിനും വകുപ്പുകൾക്കുമെതിരെ കടുത്ത വിമർശനം

തി​രു​വ​ന​ന്ത​പു​രം: ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ​യും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്കെ​തി​രെ​യും ക​ടു​ത്ത വി​മ​ർ​ശ​നം ന​ട​ത്തി മു​ത​ല​പ്പൊ​ഴി​യി​ലെ അ​പ​ക​ട​ങ്ങ​ളും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ പ്ര​ശ്ന​ങ്ങ​ളും സം​ബ​ന്ധി​ച്ച്​ ര​ണ്ട്​ വ​ർ​ഷ​മാ​യി തു​ട​രു​ന്ന കേ​സി​ൽ തു​ട​ർ​ന​ട​പ​ടി അ​വ​സാ​നി​പ്പി​ച്ച്​ ന്യൂ​ന​പ​ക്ഷ ക​മീ​ഷ​ൻ. വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തി​ലൂ​ടെ മു​ത​ല​പ്പൊ​ഴി​യി​ലെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് പൊ​ഴി​യെ അ​പ​ക​ട ര​ഹി​ത​മാ​ക്കാ​നു​ള്ള അ​ടി​യ​ന്ത​ര​ന​ട​പ​ടി ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ത്താ​ൻ നി​ർ​ദേ​ശി​ച്ചാ​ണ്​ ന​ട​പ​ടി അ​വ​സാ​നി​പ്പി​ച്ച​ത്.

വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​മി​ല്ലാ​യ്മ പ്ര​വ​ർ​ത്ത​ന​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചെ​ന്ന് ക​മീ​ഷ​ൻ കു​റ്റ​പ്പെ​ടു​ത്തി. ര​ണ്ടു​വ​ർ​ഷ​മാ​യി ക​മീ​ഷ​ന്റെ നി​ര​ന്ത​ര​മാ​യ ഇ​ട​പെ​ട​ലു​ണ്ടാ​യി​ട്ടും മു​ത​ല​പ്പൊ​ഴി​യി​ലെ അ​പ​ക​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കു​ന്ന​തി​നും സു​ര​ക്ഷാ വീ​ഴ്ച​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും അ​ധി​കൃ​ത​ർ​ക്ക് ക​ഴി​യാ​ഞ്ഞ​ത് ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന് ചെ​യ​ർ​മാ​ൻ എ.​എ. റ​ഷീ​ദി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന സി​റ്റി​ങി​ൽ ക​മീ​ഷ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​ഴ​ക്കാ​ല​ത്തി​ന് മു​മ്പ് മ​ണ​ൽ നീ​ക്കം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് ക​മീ​ഷ​ൻ മു​മ്പാ​കെ ഉ​റ​പ്പു​ന​ൽ​കി​യ ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​നും ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​റി​ങ്​ വ​കു​പ്പി​നും ഡ്ര​ഡ്ജ​ർ ത​ക​രാ​റി​ലാ​ണെ​ന്ന കാ​ര​ണ​ത്താ​ൽ ഡ്ര​ഡ്ജി​ങ്​ പോ​ലും ന​ട​ത്താ​നാ​യി​ല്ല.

അ​പ​ക​ട​ത്തി​ന് ഇ​ര​യാ​യ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച സാ​മ്പ​ത്തി​ക സ​ഹാ​യം പൂ​ർ​ണ​മാ​യി വി​ത​ര​ണം ചെ​യ്യു​വാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും ക​മീ​ഷ​ൻ കു​റ്റ​പ്പെ​ടു​ത്തി. പ്ര​ശ്‌​ന​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ തെ​ക്കേ പു​ലി​മു​ട്ടി​ന്റെ നീ​ളം കൂ​ട്ടു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി പി.​എം.​എം.​എ​സ്.​വൈ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 177 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി കേ​ന്ദ്ര സ​ർ​ക്കാ​റി​ൽ​നി​ന്ന്​ ല​ഭ്യ​മാ​യെ​ങ്കി​ലും തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ന്ദ​ഗ​തി​യി​ലാ​ണ്. പ്ര​വൃ​ത്തി​ക​ളു​ടെ തു​ട​ർ പ​രി​ശോ​ധ​ന ഉ​റ​പ്പാ​ക്കാ​ൻ ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന് ക​ഴി​യു​ന്നി​ല്ലെ​ന്ന ക​ടു​ത്ത വി​മ​ർ​ശ​ന​വും ക​മീ​ഷ​ൻ ന​ട​ത്തി.

Tags:    
News Summary - Construction of Muthalapozhi Harbor; Expert committee rejects allegations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.