സീവറേജ് ലൈനിലേക്ക് മഴവെള്ളം കടത്തിവിട്ടാൽ കർശന നടപടി: പരിശോധന വ്യാപകമാക്കും

തി​രു​വ​ന​ന്ത​പു​രം: ന​​ഗ​ര​ത്തി​ലെ സീവ​റേ​ജ് മാ​ലി​ന്യം സം​സ്ക​രി​ക്കാ​ൻ രൂ​പ​ക​ൽ​പ​ന ചെ​യ്​​ത സം​വി​ധാ​ന​ത്തി​ലേ​ക്ക് മ​ഴ​വെ​ള്ളം, അ​ടു​ക്ക​ള മാ​ലി​ന്യം ഉ​ൾ​െ​പ്പ​ടെ​യു​ള്ള ഖ​ര​മാ​ലി​ന്യം എ​ന്നി​വ ക​ട​ത്തി​വി​ടു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ജ​ല അ​തോ​റി​ട്ടിയും കോ​ർ​പ​റേ​ഷ​നും തീ​രു​മാ​നി​ച്ചു.

സീ​വ​റേ​ജ് ശൃം​ഖ​ല​യി​ലൂ​ടെ മ​ഴ​വെ​ള്ളം, അ​ടു​ക്ക​ള മാ​ലി​ന്യ​ങ്ങ​ൾ, മ​റ്റു ഖ​ര​മാ​ലി​ന്യ​ങ്ങ​ൾ എ​ന്നി​വ ക​ട​ത്തി​വി​ടു​മ്പോ​ൾ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ സീ​വ​റേ​ജ് മാ​ലി​ന്യ​ങ്ങ​ൾ ലൈ​നി​ൽ​നി​ന്നു​പു​റ​ത്തേ​ക്കൊ​ഴു​കു​ക​യും ഇ​ത് ആ​രോ​​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​വു​ക​യും ചെ​യ്യു​ന്നു.

മ​ഴ​വെ​ള്ളം, മാ​ലി​ന്യ​ങ്ങ​ൾ എ​ന്നി​വ സി​വ​റേ​ജ് ലൈ​നി​ലേ​ക്ക് ക​ട​ത്തി​വി​ടു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ ഒാ​രോ മേ​ഖ​ല​ക​ളി​ലേ​ക്കും ജ​ല അ​തോ​റി​റ്റി​യു​ടെ​യും കോ​ർ​പ​റേ​ഷ​ന്റെ​യും സം​യു​ക്ത അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ളെ നി​യോ​​ഗി​ച്ചി​ട്ടു​ണ്ട്. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. വീ​ടു​ക​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തും.

മ​ഴ​വെ​ള്ള​മോ ഖ​ര​മാ​ലി​ന്യ​ങ്ങ​ളോ ക​ട​ത്തി​വി​ടു​ന്ന​താ​യി ക​ണ്ടെ​ത്തി​യാ​ൽ ക​ന​ത്ത പി​ഴ, ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ക്ക​ൽ, നി​യ​മ​ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ​വ സ്വീ​ക​രി​ക്കും. ഉ​പ​ഭോ​ക്താ​ക്ക​ൾ ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ പെ​രു​മാ​റ​ണ​മെ​ന്നും ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ മ​ഴ​വെ​ള്ള​മോ അ​ടു​ക്ക​ള മാ​ലി​ന്യ​ങ്ങ​ളോ സീ​വ​റേ​ജ് ശൃം​ഖ​ല​യി​ലേ​ക്ക് ക​ട​ത്തി​വി​ടു​ന്നു​ണ്ടെ​ങ്കി​ൽ ഉ​ട​ന​ടി അ​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ജ​ല അ​തോ​റി​റ്റി അ​റി​യി​ച്ചു.

News Summary - Strict action if rainwater is allowed into sewerage line: inspection will be widened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.