ഓണാഘോഷങ്ങള്‍ അവിട്ട ദിനത്തിലും; ചതയദിനാഘോഷങ്ങള്‍ക്ക് നാടൊരുങ്ങി

കാ​ട്ടാ​ക്ക​ട: നാ​ടെ​ങ്ങും ഓ​ണാ​ഘോ​ഷ​തി​മി​ര്‍പ്പി​ല്‍. ഉ​ത്രാ​ടം ദി​വ​സം തു​ട​ങ്ങി​യ ആ​ഘോ​ഷ​ങ്ങ​ള്‍ അ​വി​ട്ട ദി​ന​ത്തി​ലും തു​ട​രു​ന്നു. ഇ​ന്ന് ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​ന്‍റെ ജ​യ​ന്തി​ദി​നാ​ഘോ​ഷ​ങ്ങ​ള്‍ക്കാ​യി നാ​ടൊ​രു​ങ്ങി. വി​വി​ധ എ​സ്.​എ​ന്‍.​ഡി.​പി.​ശാ​ഖാ​യോ​ഗ​ങ്ങ​ളും ശ്രീ​നാ​രാ​യ​ണ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ച​ത​യ​ദി​നാ​ഘോ​ഷ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത്.

അ​ത്ത​പ്പൂ​ക്ക​ള​ങ്ങ​ള്‍, ക​ലാ​പ​രി​പാ​ടി​ക​ള്‍, സ​ഹാ​യ വി​ത​ര​ണ​ങ്ങ​ള്‍ ഇ​വ​യൊ​ക്കെ ഓ​ണ​പ​രി​പാ​ടി​ക​ള്‍ക്ക് മി​ക​വേ​കി. പൊ​ലീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം ജി.​സ്റ്റീ​ഫ​ൻ എം.​എ​ൽ.​എ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ് ത​ച്ച​ൻ​കോ​ട് വി​ജ​യ​ൻ അ​ധ്യ​ക്ഷ​നാ​യി. 50 ലേ​റെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഓ​ണ​ക്കോ​ടി​യും, ഓ​ണ​ക്കി​റ്റും ചി​കി​ത്സാ സ​ഹാ​യ​വും എം.​ആ​ർ.​ബൈ​ജു എം.​എ​ൽ.​എ. വി​ത​ര​ണം ചെ​യ്തു. കാ​ട്ടാ​ക്ക​ട ഡി.​വൈ.​എ​സ്.​പി. ബി​നു​കു​മാ​ർ, പ​ങ്ക​ജ​ക​സ്തൂ​രി എം.​ഡി. ഡോ. ​ജെ.​ഹ​രീ​ന്ദ്ര​ൻ നാ​യ​ർ, അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​രാ​ജ​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ സു​ദ​ർ​ശ​ന​ൻ​നാ​യ​ർ, ഊ​രു​ട്ട​മ്പ​ലം പ്ര​ഭാ​ക​ര​ൻ, ജ​യ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു.

കോ​ട്ടൂ​ർ സ​ർ​ഗ​ധ​ന്യ ആ​ർ​ട്സ് ആ​ന്റ് സ്പോ​ർ​ട്സ് ക്ല​ബ്ബ് ഓ​ണാ​ഘോ​ഷം വ്യ​വ​സാ​യി കോ​ട്ടൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഷാ​ഹു​ൽ​ഹ​മീ​ദ് അ​ധ്യ​ക്ഷ​നാ​യി. ക​ലാ മ​ത്സ​ര​ങ്ങ​ൾ, അ​ത്ത​പ്പൂ​ക്ക​ളം, പൊ​തു​സ​മ്മേ​ള​നം എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. സെ​ക്ര​ട്ട​റി കോ​ട്ടൂ​ർ ജ​യ​ച​ന്ദ്ര​ൻ, ഉ​ദ്യോ​ഗ​സ്ഥ​രാ​യ ജ​വ​ഹ​ർ, ഗീ​ത, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക ല​ക്ഷ്മി, ക്ല​ബ്ബ് ഭാ​ര​വാ​ഹി​ക​ളാ​യ ന​ബി​സ​ത്ത്, ഷാ​നി, കോ​ട്ടൂ​ർ ജ​മാ​അ​ത്ത് ഭാ​ര​വാ​ഹി നൗ​ഷാ​ദ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

കോ​ൺ​ഗ്ര​സ് ആ​ല​മു​ക്ക് വാ​ർ​ഡ് ക​മ്മി​റ്റി​യു​ടെ ഓ​ണാ​ഘോ​ഷം ഡി.​സി.​സി. വൈ​സ് പ്ര​സി​ഡ​ൻ​റ് എ​സ്.​ജ​ലീ​ൽ​മു​ഹ​മ്മ​ദ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് പ്ര​സി​ഡ​ൻ​റ് എം.​എം.​സാ​ലി അ​ധ്യ​ക്ഷ​നാ​യി. ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ആ​ർ.​ഉ​ദ​യ​കു​മാ​ർ, മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് ക​ട്ട​യ്ക്കോ​ട് ത​ങ്ക​ച്ച​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് അ​മ​ല, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എ​സ്.​ഷീ​ജ, ജെ.​ഷാ​ഫി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഓ​ണ​ക്കോ​ടി, ഭ​ക്ഷ്യ കി​റ്റ് എ​ന്നി​വ വി​ത​ര​ണം ചെ​യ്തു.

പൂ​ഴ​നാ​ട് സീ​നി​യ​ർ സി​റ്റി​സ​ൺ​സ് അ​സോ​സി​യേ​ഷ​ന്റെ ഓ​ണാ​ഘോ​ഷ​വും, ന​ബി​ദി​നാ​ഘോ​ഷ​വും ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ഡി.​അ​ജ​യ​കു​മാ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. പൂ​ഴ​നാ​ട് ഇ​മാം ന​സ​റു​ദ്ദീ​ൻ ഫൈ​സി മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പ്ലാം​മ്പ​ഴി​ഞ്ഞി സു​ന്ദ​ര​ൻ, സ​ജീ​ലാ​ബീ​വി, മു​ൻ പ​ഞ്ചാ​യ​ത്തം​ഗം എ.​രാ​മ​ച​ന്ദ്ര​ൻ​നാ​യ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സ​മ്മാ​ന​ദാ​നം, ഓ​ണ​സ​ദ്യ, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും ഉ​ണ്ടാ​യി​രു​ന്നു.

നെ​യ്യാ​ര്‍ഡാം, കോ​ട്ടൂ​ര്‍, ആ​ര്യ​നാ​ട്, കു​റ്റി​ച്ച​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ക്കാ​യി ജ​ന​ങ്ങ​ളു​ടെ ഒ​ഴു​ക്ക് തു​ട​രു​ന്നു. കാ​ട്ടാ​ക്ക​ട, നെ​യ്യാ​ര്‍ഡാം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പൊ​ലീ​സി​ന്‍റെ ഇ​ട​പെ​ട​ലു​ക​ളി​ൽ ഗ​താ​ഗ​ത കു​രു​ക്കു​ക​ള്‍ ഒ​ഴി​വാ​ക്കാ​നാ​യ​ത് ആ​ശ്വാ​സ​മാ​യി.

Tags:    
News Summary - Onam celebrations continue on the day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.