തീപിടുത്തത്തിൽ ആ​ന​യ​റയിലെ ഫ​ർ​ണി​ച്ച​ർ ക​ട​ കത്തിനശിച്ച നിലയിൽ

പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധം; ഡ്രൈ ​ഡേ ആ​ച​ര​ണം ക​ർ​ശ​ന​മാ​ക്കും

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ഡ്രൈ ​ഡേ ആ​ച​ര​ണം ക​ർ​ശ​ന​മാ​ക്കു​ന്ന​തി​നും ഹോ​ട്ട് സ്പോ​ട്ടു​ക​ളി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​നും നി​ർ​ദേ​ശം ന​ൽ​കി ക​ല​ക്ട​ർ അ​നു​കു​മാ​രി. പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ വി​വി​ധ വ​കു​പ്പു​ക​ൾ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ക​ല​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ജി​ല്ല​ത​ല പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ അ​വ​ലോ​ക​ന​യോ​ഗം ചേ​ർ​ന്നു. പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വ​കു​പ്പു​ക​ൾ ഏ​കോ​പ​ന​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും കൊ​തു​കി​ന്‍റെ ഉ​റ​വി​ടം യ​ഥാ​സ​മ​യം ന​ശി​പ്പി​ച്ച് പ്ര​തി​രോ​ധ​ത്തി​നാ​യി എ​ല്ലാ​വ​രും പ​രി​ശ്ര​മി​ക്ക​ണ​മെ​ന്നും ക​ല​ക്ട​ർ പ​റ​ഞ്ഞു. സ്‌​കൂ​ളു​ക​ളി​ലും ഓ​ഫി​സു​ക​ളി​ലു​മു​ൾ​പ്പെ​ടെ ഡ്രൈ ​ഡേ നി​ർ​ബ​ന്ധ​മാ​യും നി​രീ​ക്ഷി​ക്കു​ന്ന​തി​നും നി​ർ​ദേ​ശം ന​ൽ​കി.

പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ വ​കു​പ്പു​ക​ൾ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ 1260 ക്ലീ​നി​ങ്​ ഡ്രൈ​വു​ക​ൾ ന​ട​ത്തി​യ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. 390 കു​ള​ങ്ങ​ൾ വൃ​ത്തി​യാ​ക്കി. മൂ​ന്ന് ല​ക്ഷ​ത്തോ​ളം വ​രു​ന്ന കി​ണ​റു​ക​ളി​ൽ ക്ലോ​റി​നേ​ഷ​ൻ ചെ​യ്തു. മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് പ്ര​ത്യേ​ക സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.

ആ​മ​യി​ഴ​ഞ്ചാ​ൻ തോ​ട് ഉ​ൾ​പ്പെ​ടെ വൃ​ത്തി​യാ​ക്കു​ന്ന​തി​ന് കോ​ർ​പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഏ​ഴ് സ്‌​ക്വാ​ഡു​ക​ളേ​യും 10 സ്പെ​ഷ​ൽ സ്‌​ക്വാ​ഡു​ക​ളേ​യും വി​ന്യ​സി​ച്ചു. 1076 ഓ​ട​ക​ളി​ൽ 108 എ​ണ്ണം ഒ​ഴി​കെ ബാ​ക്കി​യെ​ല്ലാം വൃ​ത്തി​യാ​ക്കി​യ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

പ്ലാ​ന്റ് ന​ഴ്സ​റി​ക​ൾ, റ​ബ​ർ​ത്തോ​ട്ട​ങ്ങ​ൾ, കൈ​ത​ച്ച​ക്ക​ത്തോ​ട്ട​ങ്ങ​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന​ത് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ന്ന​തി​നും അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കു​ന്ന​തി​നും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

അം​ഗ​ൻ​വാ​ടി​ക​ളി​ലും സ്‌​കൂ​ളു​ക​ളി​ലും ഹാ​ൻ​ഡ് വാ​ഷ് ഉ​പ​യോ​ഗം നി​ർ​ബ​ന്ധ​മാ​ക്കും. സാ​മൂ​ഹി​ക​നീ​തി വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​നാ​ഥാ​ല​യ​ങ്ങ​ൾ, ജു​വ​നൈ​ൽ ഹോ​മു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കും.

ട്രോ​ളി​ങ് നി​രോ​ധ​ന​മാ​യ​തി​നാ​ൽ ക​ട​ൽ തീ​ര​ത്ത് ക​യ​റ്റി​യി​ട്ടി​രി​ക്കു​ന്ന ബോ​ട്ടു​ക​ളി​ൽ വെ​ള്ളം കെ​ട്ടി​കി​ട​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഒ​ഴി​വാ​ക്കു​ന്ന​തി​ന് ഫി​ഷ​റീ​സ് വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ൽ​കും.

ക​ല​ക്ട​റേ​റ്റ് അ​ങ്ക​ണ​ത്തി​ൽ ജി​ല്ല​ത​ല ഡ്രൈ ​ഡേ ആ​ച​ര​ണം ക​ല​ക്ട​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ബ് ക​ല​ക്ട​ർ ഒ.​വി. ആ​ൽ​ഫ്ര​ഡ്, ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ബി​ന്ദു മോ​ഹ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Prevention of infectious diseases; Dry day practice will be tightened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.