മ​ട​വൂ​ർ ഗ​വ. എ​ൽ.​പി.​എ​സി​ലെ ഹ്യൂ​മ​ൻ ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ലി​വി​ങ് ബു​ക്ക് ക​ൺ​വെ​ൻ​ഷ​ൻ

കുട്ടികൾ ‘ജീവനുള്ള’ പുസ്തകങ്ങളായി, വ്യത്യസ്തമായി കൺവെൻഷൻ

മ​ട​വൂ​ർ: കു​ട്ടി​ക​ൾ ‘ജീ​വ​നു​ള്ള’ പു​സ്ത​ക​ങ്ങ​ളാ​യെ​ത്തി​യ​ത്​ വേ​റി​ട്ട കാ​ഴ്ച​യാ​യി. ദേ​ശീ​യ വാ​യ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ മ​ട​വൂ​ർ ഗ​വ. എ​ൽ.​പി.​എ​സി​ലെ ഹ്യൂ​മ​ൻ ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ്​ ‘ലി​വി​ങ് ബു​ക്ക് ക​ൺ​വെ​ൻ​ഷ​ൻ’ സം​ഘ​ടി​പ്പി​ച്ച​ത്. തെ​ന്നാ​ലി​രാ​മ​ൻ ക​ഥ​ക​ൾ, മു​ല്ല ക​ഥ​ക​ൾ, ആ​യി​ര​ത്തൊ​ന്ന് രാ​വു​ക​ൾ, പു​സ്ത​കം വ​ള​ർ​ത്തി​യ കു​ട്ടി, സി​ൻ​ഡ്ര​ല്ല, വി​ക്ര​മാ​ദി​ത്യ ക​ഥ​ക​ൾ തു​ട​ങ്ങി നി​ര​വ​ധി പു​സ്ത​ക​ങ്ങ​ൾ ക​ൺ​വെ​ൻ​ഷ​നി​ൽ അ​ണി​നി​ര​ന്നു.

മ​ട​വൂ​ർ ഗ്രാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ എ. ​ഹ​സീ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ടി.​എ പ്ര​സി​ഡ​ന്‍റ്​ രേ​ഖ ദി​ലീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സി​മി, പ​ഞ്ചാ​യ​ത്തം​ഗം എ​സ്.​വി. അ​ജി​ത്കു​മാ​ർ, ഹെ​ഡ്മാ​സ്റ്റ​ർ പി.​എം. ഷ​ഹി​ൻ, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ആ​ർ​ദ്ര എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Children as 'living' books, convention with a difference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.