കന്യാകുളങ്ങരയില്‍ പ്ലസ് ടു വിദ്യാർഥിനിക്കുനേരെ അക്രമണമുണ്ടായ സ്ഥലത്ത് വട്ടപ്പാറ പൊലീസ് തെളിവ് ശേഖരിക്കുന്നു. പ്രതി സഹദ്
വെഞ്ഞാറമൂട്: കന്യാകുളങ്ങരയില്‍ പ്ലസ് ടു വിദ്യാർഥിനിക്ക് കുത്തേറ്റു. സംഭവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിൽ. നെടുവേലി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാർഥിനിയും കന്യാകുളങ്ങര കൂനൂര്‍ സ്വദേശിനിയുമായ സൈനക്കാണ് (17) കുത്തേറ്റത്. പനവൂരിൽ വാടകക്ക് താമസിക്കുന്ന സഹദാണ് (21) അറസ്റ്റിലായത്. ചൊവ്വാഴ്ച ഉച്ചക്ക് 12.30ഓടെയായിരുന്നു സംഭവം.
പുറത്ത് കാര്‍ നിര്‍ത്തി കാത്തുനിന്ന യുവാവ് പെണ്‍കുട്ടി വീട്ടില്‍നിന്ന് റോഡിലേക്ക് ഇറങ്ങിയ അവസരത്തില്‍ കുത്തിപ്പരിക്കേൽപിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും അക്രമി കാറോടിച്ച് പോയി. നാട്ടുകാര്‍ പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വട്ടപ്പാറ പൊലീസാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.