മണ്ണന്തല: ക്ഷേത്രത്തില്‍ ഉത്സവം കാണാനെത്തിയ മൂന്ന് യുവാക്കളെ മണ്ണന്തല പൊലീസ് കാരണമില്ലാതെ ക്രൂരമായി മര്‍ദിച്ചതായി പരാതി. മണ്ണന്തല മുക്കോലയ്ക്കല്‍ ഗണപതിക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ചുളള കലാപരിപാടികള്‍ കാണാനെത്തിയ കുടപ്പനക്കുന്ന് സ്വദേശികളായ ജിബിന്‍ അജിത് (24) , അന്‍വര്‍ (26) , കിണവൂര്‍ ലക്ഷ്മി ഭവനില്‍ അഭിരാം (25) എന്നവരെയാണ് മണ്ണന്തല പൊലീസ് മര്‍ദിച്ചതായി പറയുന്നത്.
മൂന്നുപേരുടെയും കാലിലും മുതുകിലും തലയിലും പരിക്കേറ്റിട്ടുണ്ട്. അന്‍വറിന്റെയും ജിബിന്‍ അജിത്തിന്റെയും കൈയ്ക്ക് പൊട്ടല്‍ സംഭവിച്ചിട്ടുളളതായി പറയുന്നു. കലാപരിപാടികള്‍ കണ്ടശേഷം വീട്ടിലേക്ക് പോകാനായി ബൈക്ക് എടുക്കാന്‍പോയ യുവാക്കളെ തടിക്കഷണവും ലാത്തിയും കൊണ്ട് എസ്.ഐ യുടെ നേതൃത്വത്തില്‍ കണ്ടാലറിയാവുന്ന പോലീസുകാരാണ് ആക്രമിച്ചതെന്നാണ് യുവാക്കളുടെ പരാതി. യുവാക്കളെ പേരൂര്‍ക്കട ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.