Posted On
date_range Updated On
date_range ഭാര്യയെ കൊന്ന് ചാക്കില്‍ കെട്ടിയെന്ന് മധ്യവയസ്കൻ; പൊലീസിനെ കണ്ട് ഞെട്ടി ഭാര്യ
പാറശ്ശാല: ഭാര്യയെ കൊന്ന് ചാക്കില്‍ കെട്ടിെവച്ചിരിക്കുന്നെന്ന് മധ്യവയസ്കൻ പൊലീസിൽ മൊഴിനൽകി. ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെ പാറശ്ശാല പൊലീസ് സ്റ്റേഷനിലാണ് സംഭവം.
ഇതിെൻറ അടിസ്ഥാനത്തില്‍ പാറശ്ശാല ഇഞ്ചിവിളയ്ക്ക് സമീപത്തുള വീട്ടിലേക്ക് പൊലീസ് കുതിച്ചു. പൊലീസിനെ കണ്ട് നാട്ടുകാരും വീട്ടുകാരും പരിഭ്രാന്തരായി. വീട് തുറപ്പോൾ ഇതൊന്നുമറിയാതെ ഭാര്യ ഉള്ളിലിരിക്കുന്നതാണ് കണ്ടത്.
പൊലീസിന് കാര്യം വിശദീകരിച്ചുനൽകേണ്ടിവന്നു. ഭർത്താവ് മാനസിക വിഭ്രാന്തിയുള്ളയാളാണെന്ന് അവർ അറിയിച്ചു. തുടർന്ന് പൊലീസ് ഇയാളെ അനുനയിപ്പിച്ച് വീട്ടിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.