മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ചയാള്‍ക്ക് 15 വര്‍ഷം കഠിനതടവ്

പാറശ്ശാല : മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയെ 15 വര്‍ഷം കഠിനതടവിന് ശിക്ഷിച്ച് നെയ്യാറ്റിന്‍കര അതിവേഗ കോടതി.ചെങ്കല്‍ നൊച്ചിയൂര്‍ കുന്നുവിള സ്വദേശി ക്രിസ്റ്റിലിനെ (35) ആണ് അതിവേഗ കോടതി ജഡ്ജി കെ. പ്രസന്ന ശിക്ഷിച്ചത്. 2017ലാണ് കേസിനാസ്പദമായ സംഭവം.

പാറശ്ശാല പൊലീസ് കേസെടുത്ത സംഭവത്തില്‍ ഇന്‍സ്‌പെക്ടര്‍ ജി. ബിനുവാണ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. പ്രതിക്ക് 75000 രൂപ പിഴ അടയ്ക്കാനും ഉത്തരവിട്ടിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവു ശിക്ഷ അനുഭവിക്കണം. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പൂവച്ചല്‍ എഫ്. വിനോദ് ഹാജരായി.

Tags:    
News Summary - Man who tortured mentally challenged woman gets 15 years in prison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.