വി​ഷ്ണു  

കഞ്ചാവുമായി ക്രിമിനല്‍ കേസ് പ്രതി പിടിയിൽ

പാറശ്ശാല : നാലുകിലോ കഞ്ചാവുമായി നിരവധി ക്രിമിനല്‍ കേസിലെ പ്രതി പിടിയിൽ. തിരുമല പണയില്‍ വീട്ടില്‍ വിഷ്ണുവിനെയാണ് (32) നെയ്യാറ്റിൻകര എക്‌സൈസ് പിടികൂടിയത്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് ഓട്ടോറിക്ഷയില്‍ കടത്തി കൊണ്ടുവന്ന വരുന്ന കഞ്ചാവ്കണ്ടെത്തിയത്. നഗരത്തിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലെ നിരവധി ക്രിമിനല്‍ കേസുകളുടെ പ്രതിയാണ് വിഷ്ണു.

എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ പ്രശാന്തിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജയന്‍, രാജേഷ് കുമാര്‍ ,പ്രസന്നന്‍, ലാല്‍ കൃഷ്ണ, അനീഷ് , അഖില്‍, വിനോദ്, അല്‍ത്താഫ് മുഹമ്മദ് എന്നിവരും പങ്കെടുത്തു.

Tags:    
News Summary - Criminal case suspect arrested with cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.