മോഷ്ടാവിന്റെ സി.സി ടി.വി ദൃശ്യം
പാറശ്ശാല: കരുമാനൂര്‍ വിട്ടിയോട് ശ്രീമംഗലത്തില്‍ സി.ആര്‍.പി.എഫ് ജവാന്‍ രാജേഷിന്റെ വീട് കുത്തിത്തുറന്ന് 10 പവന്‍ സ്വർണവും നാല്‍പതിനായിരം രൂപയും കവര്‍ന്നു. ബുധനാഴ്ച പുലർച്ചയായിരുന്നു മോഷണം.ജവാനും ഭാര്യയും മകനും വീടിന്റെ രണ്ടാമത്തെ നിലയില്‍ ഉറങ്ങുമ്പോഴാണ് മോഷ്ടാവ് ഉള്ളില്‍ കടന്നത്.
വീടിനുപിന്നിലെ വാതലിന്റെ കുറ്റി ഇളക്കിമാറ്റിയശേഷം ഒന്നാംനിലയില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വർണവും പണവും കവരുകയായിരുന്നു. സി.സി ടി.വിയില്‍നിന്ന് മുഖംമറച്ച മോഷ്ടാവിന്റെ ദൃശ്യം ലഭിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാളവിദഗ്ധരും തെളിവുകള്‍ ശേഖരിച്ചു. പാറശ്ശാല പൊലീസ് അന്വേഷണം തുടങ്ങി.ഒരുമാസത്തിനുള്ളില്‍ പാറശ്ശാല ഹൈര്‍സെക്കൻഡറി സ്‌കൂളിലും ധനുവച്ചപുരത്തും മഞ്ചവിളാകത്തും മോഷണം നടന്നു.എന്നാൽ, മോഷ്ടാക്കളെ പിടികൂടാൻ പൊലീസിനായിട്ടില്ല. മോഷ്ടക്കളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണു ജനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.