കാ​ട്ടി​ലു​വി​ള കെ.​കെ ഏ​ജ​ന്‍സി​യി​ല്‍ വി​ജി​ല​ന്‍സ് ന​ട​ത്തി​യ റെ​യ്​​ഡി​ല്‍ ലോ​റി​യി​ല്‍ റേ​ഷ​ന​രി ക​ണ്ടെ​ത്തി​യ​പ്പോ​ള്‍

പാറപ്പൊടി ചില്ലറ വില്‍പന കേന്ദ്രത്തിൽ നിന്ന്​ 51 ചാക്ക് റേഷനരി പിടികൂടി

പാ​റ​ശ്ശാ​ല: പാ​റ​പ്പൊ​ടി ചി​ല്ല​റ വി​ല്‍പ​ന ന​ട​ത്തു​ന്ന കേ​ന്ദ്ര​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 51 ചാ​ക്ക് റേ​ഷ​ന​രി പി​ടി​കൂ​ടി. അ​മ​ര​വി​ള കാ​ട്ടി​ലു​വി​ള​യി​ൽ കെ.​കെ എ​ജ​ന്‍സി​യി​ല്‍ ലോ​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന റേ​ഷ​ന​രി​യാ​ണ് പി​ടി​കൂ​ടി​യ​ത്.

51 പ്ലാ​സ്റ്റി​ക് ചാ​ക്കു​ക​ളി​ലാ​യി ചാ​ക്ക​രി, പു​ഴു​ക്ക​ല​രി, ച​മ്പാ​വ​രി, പ​ച്ച​യ​രി, ഗോ​ത​മ്പ് എ​ന്നി​വ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​വി​ടെ റേ​ഷ​ന്‍ അ​രി സൂ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്ന് വി​ജി​ല​ന്‍സി​ന്​ ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍ന്ന് ജി​ല്ല സ​പ്ലൈ ഓ​ഫി​സ​ര്‍ സി.​എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു റെ​യ്​​ഡ്. നെ​യ്യാ​റ്റി​ന്‍ക​ര താ​ലൂ​ങ്ക് ഓ​ഫി​സ​ര്‍ എ​സ്.​എ​സ്. അ​ജി​ത്കു​മാ​ര്‍, റേ​ഷ​നിം​ഗ് ഓ​ഫി​സ​ര്‍മാ​രാ​യ സി​ജി, അ​ജ​യ​കു​മാ​ര്‍, ചി​ത്ര പി. ​നാ​യ​ര്‍, രാ​ജീ​വ്, മ​ത്താ​യി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. 

Tags:    
News Summary - 51 sacks of rations rice were seized from kk agencies outlet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.