തിരുവനന്തപുരം: നഗരത്തിൽ ഗുണ്ടാസംഘങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ‘ഓപറേഷൻ സുപ്പാരി’ എന്ന പേരിൽ പദ്ധതി ആവിഷ്കരിച്ചതായി സിറ്റി പൊലീസ് കമീഷണർ അറിയിച്ചു. ഇതിന്റെ ഭാഗമായി ക്രിമിനൽ സംഘങ്ങളുടെ ഫോട്ടോ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരം ശേഖരിച്ച് ‘പേഴ്സണൽ പ്രൊഫൈൽ’ തയാറാക്കി പരിശോധിച്ച് നിരന്തരം നിരീക്ഷണം നടത്തും.
കൊലപാതകം, കൊലപാതകശ്രമം, പിടിച്ചുപറി, ഭീഷണിപ്പെടുത്തൽ, മയക്കുമരുന്ന് കച്ചവടം, കൂലിത്തല്ല് എന്നീ കേസുകളിൽ ഉൾപ്പെട്ടവരുടെ വിവരങ്ങളാണ് പ്രധാനമായും ശേഖരിക്കുന്നത്. ഇത് കാലാനുസൃതമായി പുതുക്കും.
ഗുണ്ടകളുടെയും കൂട്ടാളികളുടെയും പ്രവർത്തനങ്ങളും സഞ്ചാരവും നിരീക്ഷിച്ച് വിലയിരുത്തി നടപടികൾ സ്വീകരിക്കും. ഗുണ്ടകള്‍ക്കെതിരെ ‘കാപ്പ’ പ്രകാരം കരുതൽ തടങ്കലില്‍ പാര്‍പ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. പൊതുജനങ്ങളുടെ സമാധാന ജീവിതത്തിന് തടസ്സമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ ക്രിമിനൽ നടപടി നിയമത്തിലെ സുരക്ഷ വകുപ്പുകള്‍ പ്രകാരം, നല്ലനടപ്പിനായുള്ള ബോണ്ട് ഉത്തരവും കർശനമായി നടപ്പാക്കും. ഗുണ്ടാ സംഘങ്ങളെ ആശ്രയിക്കുന്ന ബിസിനസുകാർക്കെതിരെയും നടപടിയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.