തിരുവനന്തപുരം: മേനംകുളത്ത് യുവാവിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയിൽ. കഴക്കൂട്ടം കിഴക്കുംഭാഗം ശിവനഗര്‍ എസ്.എല്‍ ഭവനില്‍ വിജീഷ് (35) നെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് 7.45 നായിരുന്നു ബോംബാക്രമണം. മേനംകുളം സ്വദേശി രാജന്‍ പെരേരക്കും സുഹൃത്തുക്കൾക്കും നേരെ ബൈക്കിെലത്തിയ ഗുണ്ടാസംഘം ബോബെറിയുകയും സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. ആക്രമണത്തില്‍ വലതുകാല്‍ തകർന്ന രാജന്‍ പെരേര മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഡെപ്യൂട്ടി കമീഷണർ അങ്കിത് അശോകന്റെ നിർദേശപ്രകാരം രൂപവത്കരിച്ച അന്വേഷണ സംഘം കഴക്കൂട്ടം ശിവപുരത്തുനിന്നാണ് വിജീഷിനെ പിടികൂടിയത്.
ഇയാളുടെ പേരില്‍ കഴക്കൂട്ടം, മംഗലപുരം, കടയ്ക്കാവൂര്‍ സ്റ്റേഷനുകളിലായി അടിപിടി, കവർച്ച, മയക്കുമരുന്ന് കച്ചവടം എന്നിവക്ക് പത്തോളം കേസുകള്‍ നിലവിലുണ്ട്. കഴക്കൂട്ടം പൊലീസ് സ്റ്റേഷന്‍ റൗഡി ലിസ്റ്റിൽപെട്ടയാളുമാണ്.
ബോംബേറ് കേസിൽ കുപ്രസിദ്ധ ഗുണ്ട ലിയോണ്‍ ജോൺസൻ ഉൾപ്പെടെ നാലുപേരെ നാഗർകോവിലില്‍ നിന്നും മറ്റുമായി പൊലീസ് നേരേത്ത അറസ്റ്റ് ചെയ്തിരുന്നു. കഴക്കൂട്ടം സൈബർസിറ്റി എ.സി.പി ഹരി സി.എസിന്റെ നേതൃത്വത്തിൽ കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ ജെ.എസ്, എസ്.ഐമാരായ മിഥുൻ, ജിനു, എസ്.സി.പി.ഒമാരായ എസ്.പി ബൈജു, സജാദ്ഖാൻ, നിസാമുദീന്‍, സി.പി.ഒമാരായ അരുൺ എസ്. നായര്‍, റജി, ബിനു, ശ്യാം എന്നിവരടങ്ങിയ പൊലീസ് സംഘമാണ് വിജീഷിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.