തിരുവനന്തപുരം: അങ്കണവാടിയിൽ നിന്ന് വിരമിച്ച ജീവനക്കാർക്ക് അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപേഴ്സ് ക്ഷേമനിധി ബോർഡ് നൽകുന്ന പെൻഷൻ മുടങ്ങിയിട്ട് അഞ്ചുമാസം പിന്നിട്ടു.
കടം വാങ്ങിയ മരുന്നിന്റെ പൈസപോലും കൊടുക്കാനാകാതെ പലരും കഷ്ടപ്പെടുകയാണ്. 40 വർഷം അങ്കണവാടിയിൽ ജോലി നോക്കിയവർ വരെ ഇക്കൂട്ടത്തിലുണ്ട്. നിരവധി കിടപ്പുരോഗികളുണ്ട്. സംസ്ഥാനത്ത് നൂറു കണക്കിന് പേരാണ് സർക്കാർ സഹായം ലഭിക്കാതെ ദുരിതം അനുഭവിക്കുന്നത്.
ഹെൽപർമാർക്ക് 1500 രൂപയും വർക്കർമാർക്ക് 2000 രൂപയുമാണ് പെൻഷൻ. ഈ തുച്ഛമായ തുക നൽകാതെയാണ് സർക്കാറിന്റെ ക്രൂരതയെന്ന് ഇവർ പറയുന്നു. ആറുമാസത്തെ കുടിശിക ഉണ്ടായിരുന്നതിൽ ഒരു മാസത്തെ പെൻഷൻ അടുത്തിടെയാണ് അനുവദിച്ചത്.
കേന്ദ്ര- സംസ്ഥാന സർക്കാറുകളും തദ്ദേശ വകുപ്പും ചേർന്നാണ് അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും ഓണറേറിയം നൽകുന്നത്. ഈ തുകയിൽ, വർക്കർമാരിൽ നിന്ന് 500 രൂപയും ഹെൽപർമാരിൽ നിന്ന് 250 രൂപയും ഈടാക്കിയ ശേഷം വിരമിക്കൽ ആനുകൂല്യം ഉൾപ്പെടെ വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.