കൂട്ടായ്മയുടെ നന്മ കെ.ടി.ജി.എ എന്ന വസ്ത്രവ്യാപാരികളുടെ കൂട്ടായ്മയിലൂടെ നമുക്ക് കിട്ടിയ വലിയ സമ്മാനവും സുഹൃദ്ബന്ധങ്ങൾ തന്നെ. ഒരേ കച്ചവടം ചെയ്യുന്നവരായതിനാൽ ഉപഭോക്താക്കളെ മത്സരബുദ്ധിയോടെ വശത്താക്കുന്നതല്ലാതെ അയൽക്കച്ചവടക്കാരുമായി കുശലം പറയാനോ സുഹൃദ്ബന്ധം സ്ഥാപിക്കാനോ പലരും മെനക്കെടാറില്ല. ഈ കൂട്ടായ്മയിലൂടെ പരസ്പരം അടുത്തറിയാനും സന്തോഷവും സങ്കടവും പങ്കുവെക്കാനുമാകുന്നു. മേഖലയിലെ പ്രതിമാസ യോഗങ്ങൾ അംഗങ്ങളുടെ സ്വന്തം ചെലവിൽ വിവിധ റിസോട്ടുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലുമായി ഇടക്കിടക്ക് കൂടുന്നത് ഞങ്ങൾക്കിടയിലെ ഐക്യം ശക്തമാകുന്നതിന് കാരണമായെന്ന് വിലയിരുത്താം. ഈ വാർഷിക സമ്മേളനത്തിന് എല്ലാവിധ ആശംസകളും നേരുന്നു. നിസാം സേട്ട് വൈസ് പ്രസിഡന്‍റ്, KTGA നെയ്യാ. മേഖല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.