കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ വാർഷിക സമ്മേളനം കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ നെയ്യാറ്റിൻകര മേഖല രണ്ടാം വാർഷിക സമ്മേളനം ബുധനാഴ്ച വൈകീട്ട് മൂന്നിന് നെയ്യാറ്റിൻകര സ്വദേശാഭിമാനി ടൗൺ ഹാളിൽ നടക്കും. മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. മേഖല പ്രസിഡന്റ് നടരാജൻ അധ്യക്ഷത വഹിക്കും. എം.എൽ.എമാരായ സി.കെ. ഹരീന്ദ്രൻ, എം. വിൻസന്റ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ. രാജ്മോഹൻ തുടങ്ങിയവർ പങ്കെടുക്കും. മുതിർന്ന വ്യാപാരികളെ ആദരിക്കൽ, വ്യാപാര ശ്രീ, സ്ത്രീ രത്ന പുരസ്കാര വിതരണം, ബാലിക മന്ദിരത്തിലേക്കുള്ള വസ്ത്ര വിതരണം, വ്യാപാരികൾക്കുള്ള ധനസഹായ വിതരണം തുടങ്ങിയ പരിപാടികൾ ഇതോടൊപ്പം നടക്കുമെന്ന് ഭാരവാഹികളായ സുലൈമാൻ, അനുരൂപ്, എച്ച്.എ. നൗഷാദ്, കെ.ആർ. ഫക്കീർഖാൻ, കിഷോർ, ഷമീർ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.