കരുനാഗപ്പള്ളി

മേൽപാലത്തിന്‍റെ കാര്യത്തിൽ നടപടി പരിശോധിക്കും -മന്ത്രി മുഹമ്മദ്​ റിയാസ്​ കൊല്ലം/തിരുവനന്തപുരം: ദേശീയപാത വികസനത്തിന്‍റെ ഭാഗമായി യിൽ നിർമിക്കുന്ന മേൽപാലത്തിന്‍റെ കാര്യത്തിൽ മറ്റെന്തെങ്കിലും നടപടികള്‍ സ്വീകരിക്കാനാകുമോ എന്ന്​ പരിശോധിക്കുമെന്നും ദേശീയ പാത അതോറിറ്റിയുമായി ഇക്കാര്യം സംസാരിച്ചെന്നും മന്ത്രി പി.എ. മുഹമ്മദ്​ റിയാസ്​ അറിയിച്ചു. ദേശീയപാത അതോറിറ്റി നടത്തിയ ട്രാഫിക് സര്‍വേ പ്രകാരം ജങ്​ഷനില്‍ 30 മീറ്റര്‍ വീതം നീളമുള്ള രണ്ട്​ സ്പാനോട് കൂടിയ മേൽപാലം നിര്‍മിക്കുന്നെന്നാണ് അറിയിച്ചിരിക്കുന്നത്​. ദേശീയപാത 66 വീതി കൂട്ടുന്ന പ്രവൃത്തിയില്‍ ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെയുള്ള അഞ്ച്​ പാക്കേജുകളില്‍ ഫ്ലൈ ഓവറിന്‍റെ അനുബന്ധ റോഡായി ഇതേ മാതൃകയിലുള്ള റീടെയ്നിങ്​ വാള്‍ ആണ് നിര്‍ദേശിക്കപ്പെട്ടതെന്നും അറിയിച്ചിട്ടുണ്ട്​. പ്രവൃത്തി അവാര്‍ഡ് ചെയ്തുകഴിഞ്ഞതിനാലും കോണ്‍ട്രാക്ടര്‍ പ്രവൃത്തി ആരംഭിക്കാൻ ഒരുക്കങ്ങള്‍ നടത്തിയതിനാലും ഈ ഘട്ടത്തില്‍ ഫ്ലൈ ഓവര്‍ ഡിസൈനില്‍ വ്യത്യാസം വരുത്തുന്നത് അഭികാമ്യമല്ലെന്നും ദേശീയപാത അതോറിറ്റി അറിയിച്ച സി.ആർ. മഹേഷിന്‍റെ സബ്​മിഷന്​ മറുപടി നൽകി. ഭുമി നഷ്ടപ്പെടുന്ന വ്യാപാരികള്‍ക്ക് 2013ലെ നിയമപ്രകാരം നഷ്ടപരിഹാരം നല്‍കും. പുനരധിവാസവും അനുവദിക്കും. ഒരുമിച്ചുനിന്ന്​ ദേശീയ പാത പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നത്. എല്ലാ ദിവസവും പ്രവൃത്തി വിലയിരുത്തുന്നുണ്ട്. രണ്ടാഴ്ചയില്‍ ഒരിക്കല്‍ മന്ത്രി എന്ന നിലയില്‍ പരിശോധന നടത്തി വിഷയങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ശ്രമിക്കുന്നെന്നും മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.