തിരുവനന്തപുരം: നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങും (നിഷ്) സംസ്ഥാന സാമൂഹിക നീതി വകുപ്പും സംയുക്തമായി നടത്തുന്ന പ്രതിമാസ വെബിനാറിൻെറ ഭാഗമായി 17ന് 'കേള്‍വി പരിമിതിയുള്ളവര്‍ക്കായി അവലംബിക്കുന്ന ദ്വിഭാഷ പഠനരീതിയെക്കുറിച്ച അവബോധം' വിഷയത്തില്‍ ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിക്കും. ഗൂഗ്ള്‍ മീറ്റിലൂടെ നടത്തുന്ന സെമിനാറിൻെറ തത്സമയ സംപ്രേഷണം രാവിലെ 10.30 മുതല്‍ 11.30 വരെ നടക്കും. നിഷ് പ്രീ സ്കൂള്‍ ടീച്ചര്‍ അരുണ്‍ ഗോപാല്‍ നേതൃത്വം നല്‍കും. ലിങ്ക് ലഭിക്കുന്നതിനും മറ്റു വിവരങ്ങള്‍ക്കുമായി http://nidas.nish.ac.in/be-a-participant/ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക. കൂടുതല്‍ വിവരങ്ങൾ http://nidas.nish.ac.in/ ൽ. ഫോണ്‍: 9447082355.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.