പ്രതീകാത്മക ചിത്രം
പേരൂര്‍ക്കട: പലിശപ്പണം നല്‍കിയില്ലെന്ന വാക്ക് തര്‍ക്കത്തിനിടെ വയോധികനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. പേരൂര്‍ക്കട അമ്പലമുക്ക് ജയ്ഭവനില്‍ മുരളീധരന്‍ നായർക്കാണ് (76) പരിക്കേറ്റത്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് അഞ്ചു മണിയോടെ പേരൂര്‍ക്കട ജങ്ഷനു സമീപത്തായിരുന്നു കേസിനിടയായ സംഭവം നടന്നത്.
സമീപവാസിയായ മാധവന്‍ നായരാണു മര്‍ദിച്ചതെന്ന് മുരളീധരന്‍ നായര്‍ പേരൂര്‍ക്കട പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തന്റെ സ്‌കൂട്ടറില്‍ പേരൂര്‍ക്കടയില്‍ എത്തിയ മുരളീധരന്‍ നായരുമായി മാധവന്‍ നായര്‍ വാക്കുതര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് വാഹനത്തില്‍ നിന്നും ഇറക്കിയ ശേഷം മര്‍ദിക്കുകയായിരുന്നതായും പരാതിയില്‍ പറയുന്നു. ഹെല്‍മെറ്റുകൊണ്ട് ഇടിക്കുകയും ഷര്‍ട്ടില്‍ പിടിച്ചു വലിക്കുകയും ചെയ്തു.
തുടര്‍ന്ന് മാധവന്‍ നായര്‍ പിടിച്ചുതളളിയതോടെ മുരളീധരന്‍ നായര്‍ സമീപത്തുണ്ടായിരുന്ന മതിലില്‍ തലയിടിച്ചു വീഴുകയും ചെയ്തു. മുരളീധരന്‍ നായര്‍ ആശുപത്രിയില്‍ ചികിത്സ തേടി. പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.