മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യുന്ന അമ്പൂരി കുമ്പിച്ചല്‍കടവ് പാലം
വെള്ളറട: അമ്പൂരിയിലെ ഗോത്രവര്‍ഗ ജനതയുടെയും മലയോര നിവാസികളുടെയും പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിന് വിരാമമാകുന്നു. കുമ്പിച്ചല്‍കടവ് പാലം ബുധനാഴ്ച വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. നെയ്യാര്‍ ജലാശയത്തിന്റെ പ്രകൃതിഭംഗി നുകരാന്‍ എത്തുന്നവര്‍ക്ക് മാത്രമല്ല, ഒറ്റപ്പെട്ടുപോയിരുന്ന 11 ഗ്രോത്രവര്‍ഗ ഊരുകളെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് ബന്ധിപ്പിക്കുന്ന ഒരു വലിയ പ്രതീക്ഷാ പാലം കൂടിയാണിത്. കിഫ്ബിയില്‍ നിന്ന് 19 കോടിയിലധികം രൂപ ചെലവാക്കി നിർമിച്ച പാലം മണ്ഡലത്തിലെ വിനോദസഞ്ചാര മേഖലക്കും വലിയ ഉണര്‍വ് നല്‍കും.
പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍. കേളു മുഖ്യാതിഥിയാകും. വൈകുന്നേരം അഞ്ചിന് അമ്പൂരി സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന പൊതുയോഗത്തിൽ സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.