വർക്കല: മനസ് സാംസ്കാരിക സംഘടന ഭാരവാഹികളെ തെരഞ്ഞെടുത്തു. സൈബു കോകിലം (ചെയ.), വിജയകുമാർ (വൈസ് ചെയ.), അയന്തി ശ്രീകുമാർ (സെക്ര.), ജയകുമാർ(ജോ. സെക്രട്ടറി), രാഹുലൻ (ട്രഷ). ● കലക്ടറുടെ അദാലത് വർക്കല: തലൂക്ക് തലത്തിൽ കലക്ടറുടെ പരാതി പരിഹാര അദാലത് 19ന് ഓൺലൈൻ വഴി നടക്കും. പരാതികൾ എട്ടു മുതൽ 13ന് വൈകീട്ട് അഞ്ചുവരെ സമർപ്പിക്കാം. തുമ്പോട്, പകൽക്കുറി, ശ്രീനിവാസപുരം, കുരുവിള, വിളബ്ഭാഗം, കവലയൂർ ജങ്ഷൻ, കല്ലമ്പലം, കെടാകുളം, പുല്ലാന്നിക്കോട്, പുന്നമൂട് അക്ഷയ കേന്ദ്രങ്ങൾ വഴി പരാതികൾ രജിസ്റ്റർ ചെയ്യണമെന്ന് തഹസിൽദാർ അറിയിച്ചു. ● വിവാഹം വർക്കല: വടശ്ശേരിക്കോണം ബിസ്മിയിൽ റിട്ട. വനം വകുപ്പ് സൂപ്രണ്ട് എം. ഫസിലുദ്ദീൻെറയും ആലംകോട് ഗവ. എൽ.പി. സ്കൂൾ ഹെഡ്മിസ്ട്രസ് എം. സോഫിയയുെടയും മകൻ അഫ്സലും പെരുങ്ങുഴി തണ്ണീർക്കോണം സി.ഒ നഗറിൽ റിയാസ് മൻസിലിൽ അബ്്ദുൽ ഷുക്കൂറിൻെറയും ആബിദ ബീവിയുടെയും മകൾ ഡോ. ഷെഹ്‌നാസ് ഷുക്കൂറും വിവാഹിതരായി. ●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.