'കാസ'ക്കെതിരെ നടപടിയെടുക്കണം തിരുവനന്തപുരം: മതവിദ്വേഷ പ്രചാരണത്തിലൂടെ സാമൂഹിക ദ്രുവീകരണം ലക്ഷ്യംവെക്കുന്ന ക്രിസ്ത്യന്‍ അസോസിയേഷന്‍ ആൻഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (കാസ) എന്ന സംഘടനക്കും അവരുടെ ഫേസ്ബുക്ക് പേജിനുമെതിരെ ആഭ്യന്തരവകുപ്പ് നടപടി സ്വീകരിക്കണമെന്ന് സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വര്‍ക്കല അയിരൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെയും കോടഞ്ചേരിയിലെയും പ്രണയവിവാഹങ്ങളെ ലൗ ജിഹാദായി ചിത്രീകരിച്ച് കാസയുടെ ഫേസ്ബുക്ക് പേജില്‍ പ്രചരിപ്പിച്ചിരുന്നു. ഇരുസമുദായങ്ങള്‍ക്കിടയില്‍ മതസ്പര്‍ധ വളര്‍ത്തുന്ന നിരവധി പോസ്റ്റുകളാണ് പ്രചരിക്കുന്നത്. ഒരു സമുദായത്തിന്‍റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നെന്ന വ്യാജേന മറ്റ് സമുദായത്തെക്കുറിച്ച് വ്യാജപ്രചരണങ്ങളാണ് കാസ നടത്തുന്നതെന്ന് സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി ഭാരവാഹികളായ കെ.ജി. ജഗദീശന്‍, ശ്രീജ നെയ്യാറ്റിന്‍കര എന്നിവര്‍ വാർത്തസമ്മേളനത്തില്‍ ആരോപിച്ചു. ഈ വിഷയത്തില്‍ കരമന പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കുന്നില്ല. കാസയുടെ ഫേസ്ബുക്ക് പേജ് നീക്കാനും തയാറാകുന്നില്ല. എന്‍. അബ്ദുള്‍ സത്താര്‍, ഹാരി ഹാരിസ് എന്നിവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു. ' കെ.പി.എസ്.എം.എ സംസ്ഥാന സമ്മേളനം 25ന് തിരുവനന്തപുരം: പ്രൈവറ്റ് (എയ്ഡഡ്) സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേഷന്‍ (കെ.പി.എസ്.എം.എ) സംസ്ഥാന സമ്മേളനത്തിന് ബുധനാഴ്ച തുടക്കം. ഹസന്‍ മരക്കാര്‍ ഹാളില്‍ നടക്കുന്ന സമ്മേളനം മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. കെ.പി.എസ്.എം.എ സംസ്ഥാന പ്രസിഡന്‍റ് കുട്ടി അഹമ്മദ്കുട്ടി അധ്യക്ഷതവഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി മണി കൊല്ലം പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി നാസര്‍ എടരിക്കോട്, ശിവഗിരി മഠാധിപതി സ്വാമി സച്ചിതാനന്ദ, മലങ്കര ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പൊലീത്ത ഡോ. ജോസഫ് മാര്‍ ഡയോനീഷ്യസ്, കൊടിക്കുന്നില്‍ സുരേഷ് എം.പി തുടങ്ങിവര്‍ സംസാരിക്കും. ഉച്ചക്ക് രണ്ടിന് നടക്കുന്ന ആദരിക്കൽ ചടങ്ങ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. 26ന് രാവിലെ ദേശീയ വിദ്യാഭ്യാസനയവും കേരളവും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ജനറല്‍ സെക്രട്ടറി മണി കൊല്ലം, അസി. സെക്രട്ടറി തോമസ് കോശി, ജോയന്‍റ് സെക്രട്ടറി എ.എ. ഹമീദ്, സമ്മേളന സ്വാഗതസംഘം പബ്ലിസ്റ്റി ചെയര്‍മാന്‍ വി.വി. ഉല്ലാസ് രാജ്, കണ്‍വീനര്‍ സുഭാഷ് ചന്ദ്രന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.