പോക്സോ കേസ് പ്രതിയായ പൊലീസ് ഉദ്യോഗസ്ഥൻ 11 മാസത്തിനു ശേഷം കീഴടങ്ങി

നെടുമങ്ങാട് :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്കെതിരെ പീഢന ശ്രമം നടത്തിയെന്ന പരാതി വന്നതോടെ ഒളിവിൽ പോയ പൊലീസ് ഉദ്യോഗസ്ഥൻ വിതുര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. വലിയമല പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ആയിരുന്ന പാലോട് കള്ളിപ്പാറ റോസ് ഗിരിയിൽ എസ്.എസ്. അനൂപ്(40) ആണു കീഴിടങ്ങിയത്. തിരുവനന്തപുരം പോക്സോ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

ജനുവരിയിലാണു അനൂപിനെതിരെ വിതുര പൊലീസ് പോക്സോ കേസ് എടുത്തത്. ഇയാളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ഇതിനു ശേഷം മൊബൈൽ ഫോൺ ഉപയോഗിക്കാതെ പല സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ച ഇയാൾ വിതുര സ്റ്റേഷനിൽ കഴിഞ്ഞ ദിവസം നേരിട്ടു ഹാജരാവുകയായിരുന്നു. ബാലാവകാശ കമ്മിഷനിൽ പെൺകുട്ടി കഴിഞ്ഞ വർഷം നവംബറിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു വിതുര പൊലീസ് ജനുവരിയിൽ കേസെടുത്തത്. പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു.

2017 ലാണു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ പിതാവുമായുള്ള കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ടു മാതാവ് നാല് വർഷം മുൻപു വിതുര പൊലീസിൽ പരാതിയുമായി എത്തിയിരുന്നു. തുടർന്നു പെൺകുട്ടിയുടെ മാതാവ് പ്രതിയുമായി പരിചയമാവുകയും വീട്ടിൽ നിത്യ സന്ദർശകനാകാനും തുടങ്ങി. ഇതിനിടെ പെൺകുട്ടിയ്ക്കെതിരെ പീഢന ശ്രമമുണ്ടായതെന്നാണു പരാതി. ഫോട്ടോ :പ്രതി അനൂപ്

News Summary - The police officer accused in the Poxo case surrendered 11 months later

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.