നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭയിലെ ഒരു വാർഡിൽ ‘സീറോ’ വീട്ടു നമ്പരിൽ ചേർത്തത് 24 വോട്ടുകൾ.നഗരസഭയിലെ മണക്കോട് വാർഡിലാണ് വീട്ടു നമ്പർ ഇല്ലാതെ പൂജ്യം വീട്ടു നമ്പർ കാണിച്ചു 24 പേരെ വോട്ടറായി ചേർത്തിരിക്കുന്നത്. പാളയത്തിൻ മുകൾ വാർഡിലുള്ള വോട്ടർമാരാണ് ഈ വോട്ടർമാർ എന്നാണ് സൂചന. ബിജെപി പ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളുമൊക്കെയാണ് വോട്ടർമാരന്ന് ഇടതുമുന്നണി ആരോപിക്കുന്നു.
വോട്ടർമാരിൽ പലർക്കും പാളയത്തിൻ മുകൾ വാർഡിലും വോട്ടുണ്ട്. വോട്ടർമാർക്ക് ഇവിടെ വീടില്ലാഞ്ഞതിനാൽ സീറോ എന്ന നമ്പരാണ് നൽകിയതായി കാണുന്നത്. കണ്ണിൽ പെടാതിരിക്കാൻ ഇടയ്ക്കും മുറയ്ക്കുമാണ് നമ്പർ ചേർത്തിട്ടുള്ളത്.അധികൃതരുടെ പരിശോധനയിൽ വോട്ടുകൾ അന്യായമായി ചേർത്തതെന്നു കണ്ടെത്തി.മറ്റു വാർഡുകളിലും ഈ വിധം വോട്ടുകൾ ചേർത്തിട്ടുണ്ടോ എന്ന പരിശോധനയും തുടരുന്നു.അന്യായ വോട്ടു ചേർക്കലിനെ സംബന്ധിച്ച് തീവ്ര പരിശോധനയും അന്വേഷണവും നടപടയിയും വേണമെന്നും സി.പി. എം നെടുമങ്ങാട് ഏരിയ സെക്രട്ടറി കെ.പി. പ്രമോഷ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.