നെടുമങ്ങാട് : കാൽനൂറ്റാണ്ടായി എൽ.ഡി.എഫ് ഭരണത്തിൻ കീഴിലുള്ള ഉഴമലക്കൽ ഗ്രാമ പഞ്ചായത്ത് ഭരണം നിലനിർത്താൻ എൽ. ഡി. എഫും പിടിച്ചെടുക്കാൻ യു. ഡി. എഫും കച്ചകെട്ടി പൊരുതുന്ന പഞ്ചായത്തിൽ പുതിയ വാർഡ് വിഭജനം വന്നപ്പോൾ ഒരു വാർഡ് കൂടി 16 ആയി. ഗ്രാമീണ മേഖലകളും അവികസിത പ്രദേശങ്ങളും നിറഞ്ഞ പഞ്ചായത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിന്റെ അഭാവം ഇന്നും നിഴലിക്കുന്നു.
കാർഷിക വൃത്തിയെ ആശ്രയിക്കുന്നവരും സാധാരണക്കാരുമാണ് ജനങ്ങളിൽ ഭൂരിപക്ഷം. നിലവിലെ പഞ്ചായത്ത് ഭരണസമിതിയിൽ ആകെ 15 സീറ്റിൽ എൽ.ഡി.എഫിന് എട്ടും പ്രതിപക്ഷമായ കോൺഗ്രസിന് അഞ്ചും,ബി.ജെ. പിക്ക് രണ്ട് സീറ്റുമായിരുന്നു. പഞ്ചായത്ത് അധ്യക്ഷ സ്ഥാനം നിലവിൽ വനിത സംവരണമായിരുന്നത് മാറി ജനറൽ ആയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.