സു​ലൈ​ഖ, അ​രു​ൺരാ​ജ്

40 ലക്ഷം രൂപ തിരിമറി: അഭിഭാഷക അറസ്റ്റിൽ

നെടുമങ്ങാട്: കുടുംബ കോടതി മധ്യസ്ഥ വ്യവസ്ഥയുടെ ഭാഗമായി കൈമാറാൻ നൽകിയ 40 ലക്ഷം രൂപ തിരിമറി നടത്തിയ കേസിൽ അഭിഭാഷകയെയും ഇവരെ ഒളിവിൽ കഴിയാൻ സഹായിച്ചയാളെയും നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. അഭിഭാഷക നെടുമങ്ങാട് പത്താംകല്ല് വി.ഐ.പി ജംഗ്ഷനിൽ സുലേഖ മൻസിലിൽ സുലേഖ(57), ഇവരെ ഒളിവിൽ കഴിയാൻ സഹായിച്ച നെടുമങ്ങാട് കരിപ്പൂര് കാരാന്തല പാറമുകൾ വീട്ടിൽ നിന്നും നെടുമങ്ങാട് പുലിപ്പാറ സിജ ഭവനിൽ അരുൺ ദേവ് (52) എന്നിവരെയാണ് ഹൈക്കോടതി നിർദ്ദേശപ്രകാരം നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടാംപ്രതി അഭിഭാഷകയുടെ ഭർത്താവ് നസീർ ഒളിവിലാണ്.

നെടുമങ്ങാട് ഐക്കരവിളാകം സ്വദേശിയുടെ പണമാണ് തിരിമറി നടത്തിയത്. ഇയാൾക്കെതിരെ നെടുമങ്ങാട് കുടുംബ കോടതിയിൽ ഭാര്യ പരാതി നൽകിയിരുന്നു. മധ്യസ്ഥതിൽ പരാതി തീർപ്പായതോടെ തീരുമാന പ്രകാരമുള്ള 40 ലക്ഷം രൂപ ഭാര്യക്ക് കൈമാറാനായി അഭിഭാഷക സുലൈഖയെ ഏൽപിക്കുകയായിരുന്നു. ഈ തുക സുലൈഖ ഹർജിക്കാരിക്ക് നൽകിയില്ല. ഇക്കാര്യം തിരിച്ചറിഞ്ഞ പരാതിക്കാരൻ റൂറൽ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകുകയും നെടുമങ്ങാട് പൊലീസ് കേസെടുക്കുകയും ചെയ്തു.

അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി ഇയാൾ പിന്നീട് ഹൈകോടതിയെയും സമീപിച്ചു. അഭിഭാഷകക്കെതിരെ നടപടിക്ക് ബാർ കൗൺസിലിന് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. കേസിൽ അഭിഭാഷകക്കെതിരെ വിശദമായ അന്വേഷണത്തിന് ഹൈകോടതി ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഉത്തരവിട്ടിരുന്നു. ഹരജിക്കാരൻ അഭിഭാഷകക്ക് അയച്ച 40 ലക്ഷം രൂപയിൽ 28.80 ലക്ഷം രൂപ ഭർത്താവിന്‍റെ ബിസിനസ് ആവശ്യത്തിന് വകമാറ്റിയെന്ന് അഭിഭാഷക സത്യവാങ്മൂലത്തിൽ സമ്മതിച്ചിരുന്നു.

ബാക്കി 11,20,000 രൂപ ഹരജിക്കാരന് മടക്കി നൽകി. വകമാറ്റിയ തുക മടക്കി നൽകാൻ തയാറാണെന്ന് അഭിഭാഷക അറിയച്ചതിനെത്തുടർന്ന് പത്തു ദിവസം കോടതി അനുവദിച്ചെങ്കിലും പിന്നീട് കേസ് പരിഗണിച്ചപ്പോൾ പണം നൽകിയിട്ടില്ലെന്ന് വ്യക്തമായി. തുടർന്നാണ് ജില്ല പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ വിശദ അന്വേഷണത്തിനും ആവശ്യമെങ്കിൽ അറസ്റ്റിനും കോടതി ഉത്തരവിട്ടത്.

Tags:    
News Summary - Lawyer arrested for embezzling Rs 40 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.