വെഞ്ഞാറമൂട്: ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ കീഴില്‍ വാമനപുരം മണ്ഡലത്തിലെ കല്ലറയില്‍ നിർമാണം പുരോഗമിക്കുന്ന എന്‍.സി.സിയുടെ ദേശീയ പരിശീലനകേന്ദ്രത്തിന്റെയും ഹെലിപാഡിന്റെയും രണ്ടാംഘട്ട അനുബന്ധ നിർമാണങ്ങള്‍ക്ക് നാല് കോടി രൂപയുടെ സാങ്കേതികാനുമതി ലഭിച്ചതായി ഡി.കെ. മുരളി എം.എല്‍.എ അറിയിച്ചു.
ക്യാമ്പ് ഓഫിസ്, കമാണ്ടന്റ് ഓഫിസ്, 650 കാഡറ്റുകള്‍ക്കുള്ള ഡൈനിങ് ഹാള്‍, ക്ലാസ് റൂം, കോണ്‍ഫറന്‍സ് ഹാള്‍, കിച്ചണ്‍, സ്റ്റോര്‍ റൂം, മെഡിക്കല്‍ റൂം, സിവില്‍ സ്റ്റാഫ് അക്കോമഡേഷന്‍, റെസ്റ്റ് റൂം എന്നിവയാണ് രണ്ടാംഘട്ട നിർമാണ പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തിയത്. പൊതുമരാമത്ത് സ്പെഷല്‍ ബില്‍ഡിങ് വിഭാഗത്തിനാണ് നിർമാണ ചുമതല. എന്‍.സി.സിക്ക് സര്‍ക്കാര്‍ വിട്ടുനല്‍കിയ 8.5 ഏക്കര്‍ റവന്യു സ്ഥലത്താണ് പരിശീലന കേന്ദ്രം നിർമിക്കുന്നത്. ടെണ്ടർ നടപടികള്‍ ഒരാഴ്ചക്കുള്ളില്‍ ആരംഭിച്ച് അടുത്ത മാസത്തോടെ രണ്ടാംഘട്ട പ്രവൃത്തികള്‍ ആരംഭിക്കുമെന്ന് എം.എല്‍.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.