അമ്പലത്തറയിലെ മില്‍മ ഡെയറി

ദേശീയ ക്ഷീരദിനം; മില്‍മ ഡെയറി പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം

തിരുവനന്തപുരം: ദേശീയ ക്ഷീരദിനാഘോഷങ്ങളുടെ ഭാഗമായി 24, 25 തീയതികളില്‍ അമ്പലത്തറയിലെ മില്‍മ ഡെയറി സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം. രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ മില്‍മയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കാണാനുള്ള അവസരമാണ് സന്ദര്‍ശകര്‍ക്ക് ലഭിക്കുക. മില്‍മ തിരുവനന്തപുരം മേഖലാ യൂനിയന്‍റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ ധവള വിപ്ലവത്തിന്‍റെ പിതാവായ ഡോ. വര്‍ഗീസ് കുര്യന്‍റെ ജന്മദിനമായ നവംബര്‍ 26 നാണ് ദേശീയ ക്ഷീരദിനമായി ആചരിക്കുന്നത്.

ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പാൽ പായ്ക്ക്ചെയ്ത് വിപണിയില്‍ എത്തിക്കുന്നത് വരെയുള്ള വിവിധ ഘട്ടങ്ങളെ കുറിച്ച് മനസിലാക്കുന്നതിനും സന്ദര്‍ശകര്‍ക്ക് അവസരം ലഭിക്കും. മില്‍മ ഉത്പന്നങ്ങളായ നെയ്യ്, ഐസ്ക്രീം, വെണ്ണ, തൈര്, പനീര്‍, സംഭാരം തുടങ്ങിയവയുടെ നിർമാണ പ്രക്രിയയും കാണാനാകും.

മില്‍മ ഉത്പന്നങ്ങള്‍ ഡിസ്കൗണ്ട് നിരക്കില്‍ വാങ്ങാനും സന്ദര്‍ശകര്‍ക്ക് ഈ ദിവസങ്ങളില്‍ അവസരമുണ്ട്. ദേശീയ ക്ഷീരദിനാഘോഷത്തിന്‍റെ ഭാഗമായി 21 ന് ജില്ലയിലെ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാർഥികള്‍ക്കായി ക്വിസ് മത്സരവും 22 ന് പെയിന്‍റിജ് മത്സരവും നടക്കും. അമ്പലത്തറയിലെ മില്‍മ ഡെയറിയില്‍ രാവിലെ 9.30 മുതലാണ് മത്സരം. താല്പര്യമുള്ളവര്‍ 20 ന് മുമ്പ് milmatd.quiz@gmail.com എന്ന ഇമെയില്‍ ഐഡി വഴി രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471-2382192.

Tags:    
News Summary - National Milk Day; Milma Dairy open to public

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.