പ്രതികൾ
പോത്തൻകോട്: മൊബൈൽ ടവറുകളുടെ ബാറ്ററികൾ മോഷണം നടത്തുന്ന മൂന്നുപേർ പിടിയിൽ. ആര്യനാട് പെരുംകുളം ചക്കിപ്പാറ ലിനിൽ രാജ് ഭവനിൽ ഷമീർ (26 ), വെമ്പായം കട്ടയ്ക്കാൽ പുത്തൻകെട്ടിയിൽ വീട്ടിൽ ജമീർ (24), നെടുമങ്ങാട് പരിയാരം എ.എസ് ഭവനിൽ അനന്തു (31) എന്നിവരെയാണ് പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തത്.
പോത്തൻകോട്, നെടുമങ്ങാട് വലിയമല, ആറ്റിങ്ങൽ എന്നിവിടങ്ങളിലെ മൊബൈൽ ടവറിൽ നിന്നാണ് ബാറ്ററി മോഷ്ടിച്ചത്. ബാറ്ററികൾ ആക്രിക്കടകളിൽ വിറ്റു. ഇവർ സഞ്ചരിച്ച ബൈക്കും മോഷ്ടിച്ച ബാറ്ററികളും പൊലീസ് കസ്റ്റഡിയിലെടുത്തു.
അറസ്റ്റിലായവർ വിവിധ സ്റ്റേഷനുകളിൽ കൊലപാതകമുൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണ്. പോത്തൻകോട് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മർദിച്ച് കടന്ന ഷമീറിനെ പിന്തുടർന്ന് നെടുമങ്ങാട് നിന്നാണ് പിടികൂടിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.