രാജ്കുമാർ
Posted On
date_range Updated On
date_range ട്രെയിനുകളിൽ മൊബൈൽ മോഷണം: തമിഴ്‌നാട് സ്വദേശി പിടിയിൽ
തിരുവനന്തപുരം: ട്രെയിൻ യാത്രികരിൽനിന്ന് മൊബൈലുകൾ മോഷ്ടിക്കുന്നയാൾ പിടിയിൽ. നാഗർകോവിൽ അഴകിയപാണ്ഡ്യപുരം സ്വദേശി രാജ്കുമാറാണ്(22) റെയിൽവേ െപാലീസിന്‍റെ പിടിയിലായത്. ആറ് മൊബൈൽ ഫോണുകൾ ഇയാളിൽ നിന്ന് പിടിച്ചെടുത്തു.
രാത്രിയിൽ ട്രെയിനുകളിൽ ചാർജ് ചെയ്യാൻ െവക്കുന്ന മൊബൈലുകളാണ് മോഷ്ടിക്കുന്നത്. മോഷ്ടിക്കുന്ന മൊബൈലുകൾ തിരുവനന്തപുരം, മധുര, കോവിൽപ്പെട്ടി, നാഗർകോവിൽ എന്നിവിടങ്ങളിലാണ് വിൽക്കുന്നത്. തിരുവനന്തപുരം റെയിൽവേ പൊലീസ് എസ്.എച്ച്.ഒ ബിജുകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.