ബിനു
Posted On
date_range Updated On
date_range ക്ഷേത്ര പൂജാരിയെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ
തിരുവനന്തപുരം: വിഴിഞ്ഞം മുല്ലൂര്‍ തോട്ടം നാഗര്‍ ക്ഷേത്ര പൂജാരിയെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിലായി.
മുല്ലൂർ, തോട്ടം ബിനുഭവനിൽ ബിനു (43) നെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. മുല്ലുർ തോട്ടം നാഗർ ക്ഷേത്രത്തിലെ തിടപ്പള്ളി ഭാഗത്ത് അതിക്രമിച്ചുകയറിയ പ്രതി, പൂജാരിയായ ആദർശിനെ കത്തികൊണ്ട് തലയിലും കഴുത്തിലും വെട്ടുകയായിരുന്നു.
വിഴിഞ്ഞം എസ്.എച്ച്.ഒ രമേഷ്, എസ്.ഐമാരായ ജയകുമാർ, വിഷ്ണു സജീവ്, സി.പി.ഒ സഞ്ജു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.