വിതുര: പെട്രോൾ പമ്പിൽനിന്ന് 18 ലക്ഷത്തോളം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ. മേമല രാജി ഭവനിൽ രാഹുലിനെയാണ് (31) വിതുര പൊലീസ് അറസറ്റ് ചെയ്തത്. ചേന്നൻപാറയിലുള്ള വിതുര ഫ്യുവൽസ് എന്ന പമ്പിൽനിന്നായിരുന്നു തട്ടിപ്പ്.
രാഹുൽ പമ്പിലെ താൽക്കാലിക ജീവനക്കാരനും ഭാര്യ നീനുരാജ് പമ്പിലെതന്നെ അക്കൗണ്ടൻറുമായിരുന്നു. ഇരുവരും ചേർന്ന് 2020 മാർച്ച് മുതൽ 2021 ജൂലൈവരെയുള്ള കാലയളവിലാണ് പലതവണയായി പണം അപഹരിച്ചത്. അക്കൗണ്ടിലും രജിസ്റ്ററിലും സോഫ്റ്റ്വെയറിലും തിരിമറി നടത്തിയും വ്യാജരേഖ ചമച്ചുമാണ് പണം കവർന്നത്.
അക്കൗണ്ട് ഓഡിറ്റ് നടത്തുന്നതിനിടെയാണ് പമ്പുടമ തട്ടിപ്പ് മനസ്സിലാക്കിയത്. തുടർന്ന് പണം തിരികെ നൽകാമെന്ന് സമ്മതിച്ച പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. വിതുര ഇൻസ്പെക്ടർ എസ്. ശ്രീജിത്ത്, എസ്.ഐ.എസ് എൽ. സുധീഷ്, ഇർഷാദ്, രജിത്ത്, ശ്യാം എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. നീനുരാജിെൻറ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്. കോടതിയിൽ ഹാജരാക്കിയ രാഹുലിനെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.