തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തൈക്കാടുള്ള അമ്മത്തൊട്ടിലിൽ രണ്ട് കുഞ്ഞുങ്ങൾ കൂടി എത്തി. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലർച്ചെയുമായി അഞ്ച് മണിക്കൂറിന്റെ വ്യത്യാസത്തിലാണ് രണ്ട് കുട്ടികളെ ലഭിച്ചത്. ബുധനാഴ്ച രാത്രി 9.15 ന് 3.65 കിഗ്രാം ഭാരവും ആറു ദിവസം പ്രായുള്ള ആൺകുഞ്ഞിനെയും വ്യാഴാഴ്ച വെളുപ്പിന് 2.55 ന് 385 കി.ഗ്രാം ഭാരവും ഒരു മാസം പ്രായവുമുള്ള പെൺകുഞ്ഞിനെയും ലഭിച്ചു.
മൺവിളക്കിനെ ഓർമ്മപ്പെടുത്തി ചിരാത് എന്നും മുറ്റത്തെ കിളിക്കൂട്ടത്തെയും പ്രകൃതിയെയും സ്വതന്ത്രസമരത്തേയും കോർത്തിണക്കി മൈനയെന്നും പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി അറിയിച്ചു. കുഞ്ഞുങ്ങളെ പരിചരണ കേന്ദ്രങ്ങളിൽ എത്തിച്ച് പ്രാഥമിക പരിശോധനകൾ നടത്തി.
ഒക്ടോബറിൽ ഇതോടെ ലഭിച്ച കുഞ്ഞുങ്ങളുടെ എണ്ണം ഏഴായി. കുഞ്ഞുങ്ങളുടെ ദത്തെടുക്കൽ നടപടികൾ ആരംഭിക്കേണ്ടതിനാൽ ഇവർക്ക് അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ സമിതിയുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് ജി.എൽ അരുൺ ഗോപി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.