കെ.എസ്​.എഫ്​.ഇ സഹകരണസംഘം തകർച്ച; നിക്ഷേപകർ പെരുവഴിയിൽ

തിരുവനന്തപുരം: അധികൃതരുടെ അനാസ്ഥയും കെടുകാര്യസ്ഥതയും കാരണം തകർച്ചയിലേക്ക്​ കൂപ്പുകുത്തിയ കെ.എസ്​.എഫ്​.ഇ സഹകരണ സംഘത്തിൽ നിക്ഷേപിച്ചവർക്ക്​​ ലഭിച്ചത് നാമമാത്രമായ തുക. സ്​റ്റാച്യു കെ.എസ്​.എഫ്​.ഇ റീജനൽ ഒാഫിസിന്​ സമീപം പ്രവർത്തിച്ചിരുന്ന സഹകരണസംഘം 2013 ലാണ്​ തകർന്നത്​. ഇപ്പോൾ സഹകരണസംഘം പേരിന്​ മാത്രമായി പ്രവർത്തിക്കുകയാണ്​. ജീവനക്കാരുടെ ക്ഷേമത്തിനായി ആരംഭിച്ച സഹകരണസംഘത്തിൽ വിരമിച്ച പല ജീവനക്കാരും തങ്ങളുടെ പെൻഷൻ ആനുകൂല്യങ്ങൾ നിക്ഷേപിച്ചിരുന്നു.

ചികിത്സക്കും നിത്യവൃത്തിക്കും പോലും വകയില്ലാതെ അവരിൽ പലരുമിപ്പോൾ കഷ്​ടപ്പെടുകയാണ്​. 500 ലേറെ നിക്ഷേപകരുടെ 31 കോടിയോളം രൂപയാണ്​ നഷ്​ടമായത്​. ഭരണസമിതി നടത്തിയ തിരിമറിയാണ്​ ഇതിന്​ കാരണമെന്ന്​ നിക്ഷേപകർ പറയുന്നു. ഇതിൽ 15 കോടിയോളം രൂപ നിക്ഷേപകർക്ക്​ മടക്കി നൽകണമെന്ന്​ കെ.എസ്​.എഫ്​.ഇയോട്​ കോടതി ഉത്തരവിട്ടിരുന്നു. ഒന്നാംഘട്ടമായി ഏഴുകോടി രൂപ അനുവദിച്ചു. ബാക്കി തുക സംഘത്തിലെ അഞ്ച്​ ജീവനക്കാരിൽ നിന്ന്​ ഇൗടാക്കണമെന്ന്​ നിർദേശവും ഉണ്ടായിരുന്നു.

ഇതിന്​ കാലതാമസമുണ്ടാവുകയും തിരിച്ചുപിടിക്കാൻ കഴിയാതെയും വന്നു. റിക്കവറി നടപടികൾ ആരംഭിച്ച​പ്പോൾ കുറ്റക്കാർ കോടതിയിൽ നിന്ന്​ സ്​റ്റേയും വാങ്ങി. എട്ടുവർഷത്തിന്​ ശേഷം 50 ശതമാനം തുക മാത്ര​േമ മടക്കിനൽകിയുള്ളൂവെന്നാണ്​ നിക്ഷേപകർ പറയുന്നത്​. ഇൗ തിരിമറിക്ക്​ കൂട്ടുനിന്നവർക്ക്​ നേരെയും നടപടി എടുത്തില്ല.

സർക്കാർ അടിയന്തരമായി ഇടപെട്ട്​ കി​േട്ടണ്ട ബാക്കി തുക മടക്കിവാങ്ങി നൽകണമെന്നും നിക്ഷേപകർ ആവശ്യപ്പെട്ടു. എന്നാൽ, സർക്കാർ ഇടപെട്ട്​ നിക്ഷേപത്തുക മുഴുവനും മടക്കിനൽകിയെന്ന്​ അധികൃതർ ​പറയുന്നു. എന്നാൽ അത്തരം പ്രചാരണം തെറ്റാണെന്ന്​ നി​േക്ഷപകരുടെ അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

Tags:    
News Summary - KSFE Co-operative Society collapses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.