അമൽരാജ്
Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ അതിക്രമം; യുവാവ് അറസ്റ്റിൽ
കിളിമാനൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വഴിയിൽവെച്ച് ആക്രമിക്കുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ യുവാവിനെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂർ മഠത്തിൽക്കുന്ന് അമ്പാടിവീട്ടിൽ അമൽരാജ് (24) ആണ് അറസ്റ്റിലായത്.
പെൺകുട്ടി വീട്ടിൽ വിവരം അറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് നടപടി. ഒളിവിൽ പോയ പ്രതിയെ രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലാണ് പിടികൂടിയത്. മോഷണം, അടിപിടി അടക്കം കേസുകളിൽ പ്രതിയാണ് അമൽരാജ്.
കിളിമാനൂർ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. കിളിമാനൂർ പൊലീസ് എസ്.എച്ച്.ഒ എസ്. സനൂജ്, എസ്.ഐ വിജിത് കെ. നായർ, എസ്.സി.പി.ഒ ഷാജി, സി.പി.ഒ ശ്രീരാജ്, സോജു എന്നിവർ ചേർന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.