Posted On
date_range Updated On
date_range മകളെ ഉപേക്ഷിച്ച് പോയ യുവതിയും പ്രേരണാക്കുറ്റത്തിന് സുഹൃത്തും അറസ്റ്റിൽ
കിളിമാനൂർ: ആറ് വയസ്സുള്ള മകളെ ഉപേക്ഷിച്ച് പോയതിന് യുവതിയും പ്രേരണാക്കുറ്റത്തിന് സുഹൃത്തും അറസ്റ്റിൽ. കിളിമാനൂർ മലയാമഠം കടമ്പാട്ടുകോണം പുത്തൻവീട്ടിൽ ആതിര (25), തളിപ്പറമ്പ് മൂന്നാംകുന്ന് രയറാം വെങ്കിട്ടക്കൽ ഹൗസിൽ സ്റ്റാനസ് (26) എന്നിവരാണ് പിടിയിലായത്.
മൊബൈൽ ഫോണിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ഓട്ടോ ഡ്രൈവറായ ഭർത്താവ് നൽകിയ പരാതിയെ തുടർന്ന് കിളിമാനൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരേയും കണ്ണൂരിൽ നിന്ന് പിടികൂടിയത്. ശിശുസംരക്ഷണ നിയമപ്രകാരമാണ് കിളിമാനൂർ പൊലീസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.