Posted On
date_range Updated On
date_range വാഹനമോഷണം: പ്രതി പിടിയിൽ
കിളിമാനൂർ: ഇരട്ടച്ചിറക്ക് സമീപം പിക് അപ് വാഹനം മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. ഇരട്ടച്ചിറ ഗീതം കമ്പികടക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനം മോഷ്ടിച്ച പഴയകുന്നുമ്മേൽ ചാരുപാറ കുന്നിൽ ചരുവിള പുത്തൻവീട്ടിൽ വിഷ്ണു (23) ആണ് കിളിമാനൂർ പൊലീസ് പിടിയിലായത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു മോഷണം.
കിളിമാനൂർ ഐ.എസ്.എച്ച്.ഒ എസ്. സനൂജിെൻറ നേതൃത്വത്തിൽ എസ്.ഐമാരായ ടി.ജെ ജയേഷ്, സവാദ് ഖാൻ, എ.എസ്.ഐ താജുദ്ദീൻ, സി.പി.ഒമാരായ സജിത, റിയാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.