പ്രതികൾ

കിളിമാനൂരിൽ മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ

കിളിമാനൂർ: സ്കൂട്ടറിൽ വിൽപനക്കായി കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ കിളിമാനൂർ എക്സൈസ് സംഘം പിടികൂടി.

നെടുമങ്ങാട് വാളിക്കോട് വാടയിൽവീട്ടിൽ ഷംനാസ് നാസർ (32), പത്താംകല്ല് തടത്തരികത്ത് വീട്ടിൽ താഹ (21) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് എട്ട് ഗ്രാം എം.ഡി.എം.എ പിടികൂടി. മയക്കുമരുന്ന് കടത്തിയ സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.

കോളജ് വിദ്യാർഥികൾ, ലഹരി പാർട്ടി എന്നിവ ലക്ഷ്യംവെച്ചാണ് മയക്കുമരുന്നുകൾ വിറ്റഴിക്കപ്പെടുന്നതെന്ന് എക്സൈസ് അറിയിച്ചു. അറസ്റ്റിന് എക്സൈസ് ഇൻസ്പെക്ടർ ആർ. മോഹൻകുമാർ, പ്രിവന്റീവ് ഓഫിസർമാരായ എസ്. ഷൈജു, സുദർശനൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ജാസീം, അരുൺ, അൻസാർ, രതീഷ്, സജിത്ത്, ഷമീർ, ആദർശ്, അജിതകുമാരി, ഷഹീന ബീവി തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - Two arrested with drugs in Kilimanoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.