Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
കിളിമാനൂർ: പ്രായപൂർത്തിയാകാത്ത പട്ടികജാതി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുമല ആറാമട തൃക്കണ്ണാപുരം റെജി ഭവാനിൽ അനൂപ് ജയൻ (21), പീഡനത്തിന് ഒത്താശ നൽകിയ ഇയാളുടെ സുഹൃത്തായ പെൺകുട്ടി എന്നിവരാണ് അറസ്‌റ്റിലായത്. സമൂഹമാധ്യമം വഴിയാണ് അനൂപ് പെൺകുട്ടിയെ പരിജയപ്പെട്ടത്.
പീഡനത്തിനിരയായ പെൺകുട്ടിയുടെ പരാതിയിൽ, റൂറൽ ജില്ല പൊലീസ് മേധാവി പി.കെ. മധുവിന്‍റെ നിർദേശാനുസരണം ആറ്റിങ്ങൽ ഡിവൈ.എസ്.പി ഡി.എസ്. സുനീഷ് ബാബുവിന്‍റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കിളിമാനൂർ ഐ.എസ്.എച്ച്.ഒ എസ്. സനൂജ്, എസ്.ഐ വിജിത്ത് കെ. നായർ, രാജേന്ദ്രൻ, എ.എസ്.ഐ താഹിറുദീൻ, ഷജിം, എസ്.സി.പി.ഒമാരായ പ്രിജിത്ത്, ഷാജി, ബിനു, സി.പി.ഒമാരായ സോജു കിരൺ, രേഖ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.