കിളിമാനൂർ:ബൈക്ക് യാത്രക്കാരനെ നടുറോഡിൽ മർദിച്ച കേസിൽ രണ്ടു പേരെ പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. പാരിപ്പള്ളി കിഴക്കനേല കൊട്ടാരം വീട്ടിൽ അനന്ദു (22),പാരിപ്പള്ളി കിഴക്കനേല ജെ.എസ്.ഭവനിൽ ശ്രീജിത്ത് (32)എന്നിവരെയാണ് പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം.
പ്രതികൾ ഓടിച്ചിരുന്ന ബൈക്ക്,പാരിപ്പള്ളി ജങ്ഷനിൽ വച്ച് മുന്നിൽ പോവുകയായിരുന്ന ചടയമംഗലം സ്വദേശി മനോജ് മുരളിയുടെ ബൈക്കിന് പിന്നിൽ ഇടിച്ചു. വണ്ടിയിൽ തട്ടിയതറിഞ്ഞ് തിരിഞ്ഞു നോക്കിയ മനോജിനെ മദ്യലഹരിയിലായിരുന്ന സംഘം ചീത്ത വിളിച്ചു.
മുന്നോട്ടു പോയ മനോജിനെ ഇരുവരും ബൈക്കിൽ പിന്തുടർന്നു.അപകടം മനസ്സിലാക്കിയ മനോജ് മുരളി അതിവേഗതയിൽ ബൈക്കോടിച്ചു പോവുകയായിരുന്നു എന്നാൽ കെട്ടിടംമുക്ക് ജങ്ഷനിൽ വച്ച് പ്രതികൾ മനോജിനെ തടഞ്ഞുനിർത്തുകയും, റോഡിൽ വലിച്ചിറക്കി ക്രൂരമായി മർദിക്കുകയും ചെയ്തു.കഴുത്തിന് ഗുരുതരമായി പരിക്കേറ്റ മനോജിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പ്രതികളെക്കുറിച്ച് പള്ളിക്കൽ പോലീസിൽ കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പള്ളിക്കൽ എസ്.എച്ച്.ഒ. ശ്രീജിത്ത്.പി, എസ്.ഐ എം.സഹിൽ, എ.എസ്.ഐ സജിത്ത് എസ്.സി.പി.ഒ. മനോജ്,ബിനു,അജീഷ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.