ടി. ​വി​നോ​ദ് കു​മാ​ർ

വിനോദ് കുമാറിനെ തേടി രാഷ്ട്രപതിയുടെ അംഗീകാരം രണ്ടാം തവണയും

കി​ളി​മാ​നൂ​ർ: അ​ഗ്നി​ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വി​നോ​ദ്കു​മാ​റി​ന് ജോ​ലി മാ​ത്ര​മ​ല്ല, ജീ​വി​ത​ദൗ​ത്യം കൂ​ടി​യാ​ണ്. ആ ​അ​ർ​പ്പ​ണ​മ​നോ​ഭാ​വ​ത്താ​ലാ​ണ് അ​ദ്ദേ​ഹ​ത്തെ​ത്തേ​ടി വീ​ണ്ടും രാ​ഷ്ട്ര​പ​തി​യു​ടെ അം​ഗീ​കാ​ര​മെ​ത്തി​യ​തെ​ന്ന് നാ​ട്ടു​കാ​രും സ​ഹ​പ്ര​വ​ർ​ത്ത​ക​രും. ഫ​യ​ര്‍ഫോ​ഴ്‌​സ് വി​നോ​ദ് എ​ന്ന് നാ​ട്ടു​കാ​ര്‍ സ്നേ​ഹ​ത്തോ​ടെ വി​ളി​ക്കു​ന്ന ക​ട​യ്ക്ക​ൽ അ​ഗ്നി​ര​ക്ഷാ സേ​ന​യി​ലെ ഗ്രേ​ഡ് അ​സി. സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ കി​ളി​മാ​നൂ​ർ പോ​ങ്ങ​നാ​ട് തി​രു​വോ​ണ​ത്തി​ൽ ടി. ​വി​നോ​ദ് കു​മാ​റി​നാ​ണ് ഇ​ത്ത​വ​ണ രാ​ഷ്ട്ര​പ​തി​യു​ടെ വി​ശി​ഷ്ട സേ​വാ​മെ​ഡ​ൽ ല​ഭി​ച്ച​ത്.

ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യാ​ലും അ​ടു​ത്തെ​വി​ടെ​യെ​ങ്കി​ലും അ​പ​ക​ട​മോ തീ​പി​ടി​ത്ത​മോ ഉ​ണ്ടാ​യാ​ല്‍ അ​വി​ടേ​ക്ക് ഓ​ടി​യെ​ത്താ​നും ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍കാ​നും മ​ടി​യി​ല്ലാ​ത്ത​യാ​ളാ​ണ് വി​നോ​ദ് കു​മാ​ർ. 1996ൽ ​കൊ​ല്ലം ക​ട​പ്പാ​ക്ക​ട​യി​ലാ​ണ് ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. 2010ൽ ​മു​ഖ്യ​മ​ന്ത്രി​യു​ടെ ഫ​യ​ർ സ​ർ​വി​സ് മെ​ഡ​ൽ ല​ഭി​ച്ച വി​നോ​ദി​ന് 2015ൽ ​സ്തു​ത്യ​ർ​ഹ​സേ​വ​ന​ത്തി​നു​ള്ള രാ​ഷ്ട്ര​പ​തി​യു​ടെ മെ​ഡ​ലും ല​ഭി​ച്ചി​രു​ന്നു. അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ വെ​ല്ലു​വി​ളി നി​റ​ഞ്ഞ പ​ല ദൗ​ത്യ​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. വ​ട​ക​ര പ​യ്യോ​ളി​യി​ൽ ഗ്യാ​സ് ടാ​ങ്ക​റും ലോ​റി​യും കൂ​ട്ടി​യി​ച്ച അ​പ​ക​ടം, കൊ​ല്ലം പു​റ്റി​ങ്ങ​ൽ ദു​ര​ന്തം, പ​മ്പ ഹി​ൽ ടോ​പ്പി​ലു​ണ്ടാ​യ അ​പ​ക​ടം, നി​ല​മേ​ൽ പെ​ട്രോ​ൾ പ​മ്പി​ൽ കി​ട​ന്ന ബ​സി​ലും സ​മീ​പ​ത്തെ ഷോ​പ്പി​ങ് മാ​ളി​ലു​മു​ണ്ടാ​യ തീ​പി​ടി​ത്തം എ​ന്നി​വ അ​തി​ൽ ചി​ല​തു​മാ​ത്രം.

ക​ട​യ്ക്ക​ൽ അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലാ​ണ് അ​ന്ന് നി​ല​മേ​ൽ ടൗ​ണി​നെ ദു​ര​ന്ത​ത്തി​ൽ നി​ന്ന് ര​ക്ഷി​ച്ച​ത്. സേ​വ​ന​കാ​ല​ത്തി​നി​ട​യി​ൽ ഒ​ട്ടേ​റെ മ​നു​ഷ്യ​രു​ടെ​യും മൃ​ഗ​ങ്ങ​ളു​ടെ​യും ജീ​വ​ൻ ര​ക്ഷി​ക്കാ​നും മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള​വ​ർ​ക്കും ആ​ത്മ​ഹ​ത്യ​ക്ക് തു​നി​ഞ്ഞ​വ​ർ​ക്കു​മൊ​ക്കെ ര​ക്ഷ​ന​ൽ​കാ​ൻ ക​ഴി​ഞ്ഞ​തും ജീ​വി​ത​ത്തി​ലെ വ​ലി​യ ഭാ​ഗ്യ​ങ്ങ​ളാ​ണെ​ന്ന് വി​നോ​ദ് കു​മാ​ർ പ​റ​യു​ന്നു.

പു​ന​ലൂ​ർ, വ​ർ​ക്ക​ല, ആ​റ്റി​ങ്ങ​ൽ, വ​ട​ക​ര, ചെ​ങ്ങ​ന്നൂ​ർ നി​ല​യ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. ഔ​ദ്യോ​ഗി​ക തി​ര​ക്കി​ലും കൃ​ഷി​യോ​ട് താ​ൽ​പ​ര്യ​മു​ള്ള ഇ​ദ്ദേ​ഹം കീ​ഴ്പേ​രൂ​ർ പാ​ട​ശേ​ഖ​ര​ത്തി​ലെ മി​ക​ച്ച നെ​ൽ​ക​ർ​ഷ​ക​രി​ൽ ഒ​രാ​ൾ കൂ​ടി​യാ​ണ്. ക​ട​യ്ക്ക​ൽ സ്റ്റേ​ഷ​നി​ൽ ജോ​ലി നോ​ക്കു​മ്പോ​ഴാ​ണ് ര​ണ്ടു​വ​ട്ട​വും രാ​ഷ്ട്ര​പ​തി​യു​ടെ അം​ഗീ​കാ​രം തേ​ടി​യെ​ത്തു​ന്ന​ത് എ​ന്ന സ​ന്തോ​ഷ​വും വി​നോ​ദ് കു​മാ​ർ 'മാ​ധ്യ​മ'​വു​മാ​യി പ​ങ്കു​െ​വ​ച്ചു. കെ.​സി. ല​ളി​താ​ഭാ​യി​അ​മ്മ​യും പ​രേ​ത​നാ​യ ത​ങ്ക​പ്പ​ൻ നാ​യ​രു​മാ​ണ് മാ​താ​പി​താ​ക്ക​ൾ. ഭാ​ര്യ: സി​മി. മ​ക്ക​ൾ: ദേ​വി​ക വി​നോ​ദ്, വൈ​ശാ​ഖ്.

News Summary - This is the second time that the President has awarded Vinod Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.