Posted On
date_range Updated On
date_range നഗരൂർ തേക്കിൻകാട് ശിവക്ഷേത്രത്തില്‍ മോഷണം
കിളിമാനൂർ: ക്ഷേത്രത്തിനുള്ളിൽ നിന്നും പതിനായിരത്തിൽപരം രൂപയും സാധനങ്ങളും കവർന്നതായി ക്ഷേത്ര ഭാരവാഹികൾ പരാതിപ്പെട്ടു. നഗരൂർ തേക്കിൻകാട് ശിവക്ഷേത്രത്തിലാണ് ബുധനാഴ്ച രാത്രി കവർച്ച നടന്നത്. ശക്തമായ മഴയുണ്ടായിരുന്ന രാത്രിയിൽ ഉള്ളിൽ പ്രവേശിച്ച മോഷ്ടാവ് അമ്പലത്തിൻ്റെ ചുറ്റമ്പലത്തിനകത്ത് ഉണ്ടായിരുന്ന നാല് കാണിക്ക വഞ്ചികളും നാലമ്പലത്തിൻ്റെ ഭിത്തിയിൽ തൂക്കിയിരുന്ന ഘടികാരവും തിടപ്പള്ളിയിൽ ഉണ്ടായിരുന്ന മൂന്ന് വെള്ളി ഏലസും അപഹരിച്ച് കടന്നു കളയുകയായിരുന്നു.
വ്യാഴാഴ്ച പുലർച്ചെ അഞ്ചര മണിയോടെ അമ്പല ശാന്തിയും പാറാവുകാരനും എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഉടൻ തന്നെ ക്ഷേത്ര ഭാരവാഹികൾ നഗരൂർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.