കിളിമാനൂർ: ആക്രി പറക്കാനെത്തി നഗരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ പ്രായപൂർത്തിയാകാത്ത ബാലികയെ വീടിനുസമീപം ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ചശേഷം ഒളിവിൽ പോയ തമിഴ്നാട് സ്വദേശിയായ യുവാവിനെ നഗരൂർ പൊലീസ് പിടികൂടി.
തൂത്തുക്കുടി ജില്ലയിൽ കോവിൽപ്പെട്ടി കതിരേശൻ കോവിൽ അഞ്ചാം തെരുവ് 1സിയിൽ അയ്യനാർ (25) ആണ് പിടിയിലായത്. ചൊവ്വാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ വിവിധ സ്ഥലങ്ങളിലെ സി.സി.ടി.വി കാമറകൾ നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം റൂറൽ എസ്.പി മധുവിെൻറ നിർദേശാനുസരണം ആറ്റിങ്ങൽ ഡിവൈ.എസ്.പി സുനീഷ് ബാബുവിെൻറ നേതൃത്വത്തിൽ നഗരൂർ എസ്.എച്ച്.ഒ ഷിജു, എസ്.ഐമാരായ അനിൽകുമാർ, രാജേഷ്, എ.എസ്.ഐമാരായ പ്രസന്നകുമാർ, അനിൽകുമാർ, സുനിൽ, സീനിയർ സി.പി.ഒമാരായ ഷാബു, അജിത്ത്, അഷ്റഫ്, കൃഷ്ണലാൽ, സി.പി.ഒമാരായ ജയചന്ദ്രൻ, സന്തോഷ്, പ്രവീൺ, പ്രജീഷ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് വെഞ്ഞാറമൂട് അമ്പലമുക്കിനുസമീപം പ്രതിയെ അറസ്റ്റ് ചെയ്തത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.